Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiകുംഭമേള താരത്തിന്...

കുംഭമേള താരത്തിന് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തൽ : പോക്‌സോ കേസെടുത്ത് മധ്യപ്രദേശ് പോലീസ്

ന്യൂഡൽഹി :  സോഷ്യല്‍ മീഡിയയില്‍ വൈറലായ മൊണാലിസ ഭോസ്ലയുടെ വിവാഹം നിയമക്കുരുക്കിലേക്ക്. മൊണാലിസയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസെടുത്തു. മൊണാലിസയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെ (എന്‍സിഎസ്ടി) കണ്ടെത്തലിന് പിന്നാലെയാണ് ഫര്‍മാന്‍ ഖാനെതിരെ കേസെടുത്തിരിക്കുന്നത്.

എന്‍സിഎസ്ടി നടത്തിയ അന്വേഷണത്തിലാണ് വിവാഹസമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന വിവരം പുറത്തുവന്നത്. ഇതിനെത്തുടര്‍ന്ന് മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ മഹേശ്വര്‍ പൊലീസ് സ്റ്റേഷനില്‍ ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

മൊണാലിസയും ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം പ്രണയവിവാഹമായാണ് സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെട്ടത്. എന്നാല്‍ പെണ്‍കുട്ടിയുടെ പ്രായത്തെക്കുറിച്ച് പരാതി ഉയര്‍ന്നതോടെ എന്‍ സി എസ് ടി കേരളത്തിലും മധ്യപ്രദേശിലുമായി വിശദമായ അന്വേഷണം നടത്തുകയായിരുന്നു.

മാര്‍ച്ച് 11-ന് തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ആധാര്‍ കാര്‍ഡിലെ പ്രായം അടിസ്ഥാനമാക്കിയാണ് വിവാഹം നടത്തിയതെന്ന് ക്ഷേത്രഭരണസമിതി അറിയിച്ചിരുന്നു. ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ അന്തര്‍ സിങ് ആര്യയുടെ നേതൃത്വത്തില്‍ അഡ്വ. പ്രഥം ദുബെ നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് പ്രായം സംബന്ധിച്ച വിവരം പുറത്ത് വന്നത്.

കുട്ടി മധ്യപ്രദേശിലെ പാര്‍ധി ഗോത്ര വിഭാഗത്തില്‍പ്പെട്ടതാണെന്നും മഹേശ്വര്‍ ആശുപത്രിയിലെ രേഖകള്‍ പ്രകാരം 2009 ഡിസംബര്‍ 30നാണ് ജനിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. 2026 മാര്‍ച്ച് 11ന് കേരളത്തില്‍ വിവാഹം നടക്കുമ്പോള്‍ 16 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. വിവാഹം നടന്നത് കേരളത്തിലാണെന്നും, പ്രായപൂര്‍ത്തിയായെന്ന് കാണിക്കാന്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പോലീസ് അതിക്രമം : നിയമസഭയിൽ പ്രതിപക്ഷം അടിയന്തിര പ്രമേയം അവതരിപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ പോലീസ് അതിക്രമത്തില്‍ നിയമസഭയിൽ കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിൽ പ്രതിപക്ഷം സർക്കാരിനെ കടന്നാക്രമിച്ചു .കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടിവേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയില്‍ സമരം പ്രഖ്യാപിച്ചു...

ഷാപ്പിന് പിന്നിൽ നിന്നും സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപണം :  മന്ത്രിക്കും എക്സൈസ് കമ്മീഷണർക്കും പരാതി നൽകി

തിരുവല്ല : പെരിങ്ങര പഞ്ചായത്തിലെ സ്വാമിപാലത്ത് പ്രവർത്തിക്കുന്ന കള്ളുഷാപ്പിൻ്റെ പിന്നിലെ പഴകിയ ടോയ്ലറ്റിന് പുറകുവശത്തു നിന്നും  സ്പിരിറ്റ് കണ്ടെത്തിയ ശേഷം തൊഴിലാളിയേയും മാനേജരെയും അറസ്‌റ്റ് ചെയ്ത് റിമാൻ്റ് ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഇത്...
- Advertisment -

Most Popular

- Advertisement -