Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് നാളെയും...

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ചൂട് കൂടുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട്: പാലക്കാട് ഈ സീസണിലെ റെക്കോര്‍ഡ് താപനില രേഖപ്പെടുത്തി. ഇന്നലെ 40.1°C ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് നാളെയും മറ്റന്നാളും ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഇവിടെ താപനില 40 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ 37°C വരെയും ഈ ദിവസങ്ങളില്‍ താപനില രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്.

തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36°C വരെ ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. സാധാരണയെക്കാള്‍ 2 മുതൽ 3°C വരെ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദ്യാർത്ഥിനിയുടെ തലമുടി ഷവായ മെഷീനിൽ കുടുങ്ങി

തിരുവനന്തപുരം: വിദ്യാർത്ഥിനിയുടെ തലമുടി ഹോട്ടലിലെ ഷവായ മെഷീനിൽ കുടുങ്ങി.  പാളയം നൂർമഹൽ ഹോട്ടലിൽ ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. നിലമേൽ എൻ.എസ്.എസ് കോളേജ് വിദ്യാർത്ഥിനി അധീഷ്യക്കാണ് അപകടം ഉണ്ടായത്.  മഴ പെയ്തതോടെ പെൺകുട്ടി കടയിലേക്ക്...

തുര്‍ക്കിക്ക് പോയ ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി: 10 പേരെ ബന്ദികളാക്കിയതായി വിവരം

ന്യൂഡൽഹി:  തുർക്കിയിലേക്ക് പോയ ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. കപ്പലിലെ പത്ത് ജീവനക്കാരില്‍ ആറ് പേര്‍ ഇന്ത്യക്കാരാണെന്ന് സോമാലിയന്‍ അധികൃതർ അറിയിച്ചു. തുര്‍ക്കി സൈന്യത്തിനുള്ള ആയുധങ്ങളുമായി പോയ കാമറൂണ്‍ പതാകയുള്ള 'എം.വി ലുതുഫ്'...
- Advertisment -

Most Popular

- Advertisement -