Tuesday, July 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകാപ്പാ കേസിൽ...

കാപ്പാ കേസിൽ നാടുകടത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ചതായി റിപ്പോർട്ട്

ആലപ്പുഴ: ആലപ്പുഴയിൽ കാപ്പാ കേസിൽ നാടുകടത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ചതായി റിപ്പോർട്ട്. പുന്നപ്ര വടക്ക് പഞ്ചായത്ത് 13-ാം വാർഡിൽ മരത്തുങ്കൽ ബാബു – ഗ്രേസി ദമ്പതികളുടെ മകൻ സിജു ബാബു (21) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ പുന്നപ്ര പറവൂർ സെന്റ് ജോസഫ് പള്ളിക്ക് പടിഞ്ഞാറുവശത്തായിരുന്നു അപകടം ഉണ്ടായത്. ട്രെയിൻ തട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. പറവൂരിലെ ബാറിൽ അടിപിടി നടത്തിയതടക്കം പുന്നപ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി കേസുകളിൽ പ്രതിയായിരുന്നു സിജു ബാബു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കാപ്പ ചുമത്തി നാടുകടത്തിയത്.

എന്നാൽ നാടുകടത്തിയ ഇയാൾ എങ്ങനെ നാട്ടിലെത്തിയെന്നത് സംബന്ധിച്ച് ദുരൂഹത തുടരുകയാണ്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം പുന്നപ്ര സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ സംസ്കരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടും : മുഹമ്മദ് യൂനുസ്

ധാക്ക : ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് . രാജ്യത്തെ മതന്യൂനപക്ഷങ്ങൾ ഉൾപ്പെടെ എല്ലാവരുടേയും സുരക്ഷ ഉറപ്പാക്കാൻ ശ്രമിക്കുമെന്നും ഷെയ്ഖ് ഹസീനയെ തിരിച്ചയക്കാൻ ഇന്ത്യയോട്...

ജമ്മുവിൽ സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് കണ്ടെത്തി : അതീവ ജാഗ്രത നിർദ്ദേശം

ശ്രീനഗർ : ജമ്മുവിൽ എൻഐഎ ആസ്ഥാനത്തിന് സമീപം സ്നൈപ്പർ റൈഫിൾ ടെലസ്‌കോപ്പ് കണ്ടെത്തി.ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് ആണ് കണ്ടെടുത്തത്. സംഭവത്തെ തുടർന്ന് ജമ്മുവിൽ അതീവ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ് . ഞായറാഴ്ചയാണ്...
- Advertisment -

Most Popular

- Advertisement -