Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsസ്വയം യേശുവായി...

സ്വയം യേശുവായി പ്രത്യക്ഷപ്പെടുന്ന ചിത്രം പോസ്റ്റ് ചെയ്ത് ട്രംപ് : പ്രതിഷേധം ഉയർന്നതോടെ പിൻവലിച്ചു

വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വയം യേശുവായി പ്രത്യക്ഷപ്പെടുന്ന എഐ ചിത്രം തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു .അമേരിക്കൻ പതാകയുടെ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ ആശുപത്രി കിടക്കയിൽ കിടക്കുന്ന ഒരു രോഗിയെ ട്രംപ് സുഖപ്പെടുത്തുന്നതായാണ് കാണിച്ചിരുന്നത് .സൈനികർ, വിമാനങ്ങൾ, നഴ്സുമാർ, രോഗി തുടങ്ങിയവ ഉൾപ്പെടുത്തിയാണ് എഐ ചിത്രം.

എന്നാൽ ചിത്രത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത് .ഇതോടെ പോസ്റ്റ് നീക്കം ചെയ്തു .ആളുകൾക്ക് ആശയക്കുഴപ്പമുണ്ടായതിനാലാണ് ചിത്രം നീക്കം ചെയ്തതെന്ന് ട്രംപ് പിന്നീട് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ മാർപാപ്പ ആഹ്വാനം ചെയ്തതിനെ എതിർത്ത് ട്രംപ് രംഗത്തെത്തിയതിനു പിന്നാലെയാണ് സമൂഹമാധ്യമത്തിൽ എഐ ചിത്രവും പ്രത്യക്ഷപ്പെട്ടത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീട്ടിൽ സൂക്ഷിച്ചിരുന്ന  സ്വർണം മോഷണം പോയി

അടൂർ : വീട്ടിൽ സൂക്ഷിച്ചിരുന്ന 21 പവൻ സ്വർണം മോഷണം പോയി. മണക്കാല തുവയൂർ വടക്ക് അജിത് ഭവനിൽ വിജയമ്മ (60)യുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷണം പോയത്. മുറിക്കുള്ളിലെ ഷെയ്ഡിൽ പെട്ടിക്കുള്ളിലായിരുന്നു സ്വർണം...

സ്‌നേഹമാണ് ആത്മീയതയുടെ അടിസ്ഥാനം – ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്

പരുമല: ദൈവത്തോടും മനുഷ്യരോടുമുള്ള സ്‌നേഹമാണ് ആത്മീയതയുടെയും ആരാധനയുടെയും അടിസ്ഥാനമെന്ന്  ഡോ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. അഖില മലങ്കര ഓര്‍ത്തഡോക്‌സ് ശുശ്രൂഷകസംഘം വാര്‍ഷിക ക്യാമ്പ് 2026 ന് പരുമലയില്‍ ഉദ്ഘാടനം ചെയ്ത്...
- Advertisment -

Most Popular

- Advertisement -