Thursday, August 20, 2026
No menu items!

subscribe-youtube-channel

HomeNewsവൈദ്യുതി ഉപയോഗം...

വൈദ്യുതി ഉപയോഗം റെക്കോഡില്‍: പവര്‍കട്ട് വരില്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി

പാലക്കാട്: വേനല്‍ച്ചൂടില്‍ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോഡിലെത്തിയെങ്കിലും വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. പവര്‍കട്ട് വരില്ലെന്നും അദ്ദേഹം പറഞ്ഞു. പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരുമെങ്കിലും കറന്റ് ബില്ല് കൂടില്ല. അടിയന്തര അവലോകന യോഗം വ്യാഴാഴ്ച ചേരുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഇന്നലെ ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് പിന്നിട്ടു. ഈ മാസം 13ന് രേഖപ്പെടുത്തിയ 5933 മെഗാവാട്ടായിരുന്നു മുന്‍ റെക്കോര്‍ഡ്. ഇന്നലത്തെ മൊത്തം വൈദ്യുതി ഉപയോഗം 112.52 ദശലക്ഷം യൂണിറ്റ്. ആഭ്യന്തര ഉല്‍പാദനം കൂട്ടുമെന്ന് കെ എസ് ഇ ബി അറിയിച്ചു.

ചൂട് കൂടിയതിനാല്‍ വീടുകളിലും സ്ഥാപനങ്ങളിലും എ സി, കൂളര്‍ തുടങ്ങിയ ഉപകരണങ്ങള്‍ നിരന്തരം ഉപയോഗിക്കുന്നതാണ് വൈദ്യുതി ഉപഭോഗം വലിയ തോതില്‍ കൂടാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.

എന്നാല്‍ പുറത്തുനിന്ന് വന്‍തോതില്‍ വൈദ്യുതി വാങ്ങേണ്ടി വരുന്നത് ബോര്‍ഡിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. അധികമായി വാങ്ങുന്ന ഈ വൈദ്യുതിയുടെ ചെലവ് വരും മാസങ്ങളിലെ ഇന്ധന സര്‍ചാര്‍ജില്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും കേന്ദ്ര ഗവൺമെന്റ് പ്രതിജ്ഞാബദ്ധം: കേന്ദ്ര മന്ത്രി കിരൺ റിജിജു

തിരുവനന്തപുരം : രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും കേന്ദ്ര ​ഗവൺമെന്റ് പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത...

ഭൈരവി കോലം കളത്തിലിറങ്ങി

തിരുവല്ല : വളഞ്ഞവട്ടം തിരുആലുംത്തുരുത്തി ഭഗവതി ക്ഷേത്രത്തിലെ രേവതി, അശ്വതി,ഭരണി മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന പടയണിയിൽ ഭൈരവി കോലം കളത്തിലിറങ്ങി.തിരുവല്ല വെൺപാലയിലെ വെൺപൊലികൂട്ടം പ്രാചീന കലാകളരിയാണ് ആചാരപരമായ പടയണി അവതരിപ്പിച്ചത്. പടയണിയോട് കൂടി...
- Advertisment -

Most Popular

- Advertisement -