Thursday, October 29, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramകോൺഗ്രസിലെ മുഖ്യമന്ത്രി...

കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം : അതൃപ്തി പ്രകടിപ്പിച്ച് മുസ്ലിം ലീഗ്

മലപ്പുറം : മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസ്സിൽ നടക്കുന്ന പരസ്യ ചർച്ചകളിൽ അതൃപ്തി രേഖപ്പെടുത്തി മുസ്ലിം ലീഗ്. യുഡിഎഫ് ജനങ്ങളുടെ മുമ്പിൽ പരിഹാസ്യരാകുന്നുവെന്ന ലീഗ് നേതൃത്വം വിലയിരുത്തുന്നു .മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് കൃത്യമായ സംവിധാനങ്ങൾ ഉണ്ടെന്നും വോട്ടെണ്ണി ഭൂരിപക്ഷം കിട്ടിയ ശേഷം മാത്രമേ അത്തരം ചർച്ചകൾ നടത്താവൂ എന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

യുഡിഎഫിന്റെ വിജയത്തിനായി കഷ്ടപ്പെട്ട ലക്ഷക്കണക്കിന് പ്രവർത്തകരുടെ ത്യാഗത്തെ വിസ്മരിക്കുന്നതാണ് ഇത്തരം പരസ്യ തർക്കങ്ങൾ എന്നും ലീഗ് ആരോപിക്കുന്നു. മുഖ്യമന്ത്രി പദവിയിലേക്ക് ആരുടെയും പക്ഷം പിടിക്കില്ലെന്ന നിലപാടിലാണ് ലീ​ഗ്.ലീഗിന് കൂടുതൽ മന്ത്രിസ്ഥാനങ്ങൾക്ക് അർഹതയുണ്ടെന്ന് പറഞ്ഞ സലാം അത്തരം ഡിമാൻഡുകൾ മുന്നോട്ട് വെച്ച് മുന്നണിയിൽ സമ്മർദ്ദം ചെലുത്തില്ലെന്നും അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചിക്കന്‍പോക്‌സ്: ജാഗ്രതപാലിക്കണം

പത്തനംതിട്ട : ജില്ലയില്‍ ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതകുമാരി അറിയിച്ചു. പനി, ശരീരവേദന, കഠിനമായ ക്ഷീണം, നടുവേദന എന്നിവയാണ് ചിക്കന്‍പോക്‌സിന്റെ മറ്റു...

പന്തളം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം

പന്തളം: പന്തളം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കുളനട ഗ്രാമപഞ്ചായത്ത് ഹയർസെക്കൻഡറി സ്കൂൾ, നെടിയകാല സ്റ്റേഡിയം, പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാൾ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ...
- Advertisment -

Most Popular

- Advertisement -