Tuesday, August 25, 2026
No menu items!

subscribe-youtube-channel

HomeNewsKochiസംസ്ഥാനത്ത് കൊടുംചൂടിന്...

സംസ്ഥാനത്ത് കൊടുംചൂടിന് ആശ്വാസമായി മഴ എത്തുമെന്ന് റിപ്പോർട്ട്

കൊച്ചി : കേരളത്തില്‍ കൊടുംചൂട് തുടരുന്നതിനിടെ ഏഴ് ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  മുന്നറിയിപ്പ് നൽകി. ഇത് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യതയുളളത്.

അതേസമയം സംസ്ഥാനത്ത് കൊടും ചൂട് തുടരുകയാണ്. പലയിടത്തും ഉഷ്ണതരംഗത്തിന് സമാനമായ സാധ്യതയുണ്ട്. 12 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം എന്നാണ് പുതിയ അറിയിപ്പ്. രണ്ട് ദിവസം കൂടി കൊടുംചൂട് തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറ്റുകാൽ പൊങ്കാല : ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദ്ദേശങ്ങൾ

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് എത്തുന്ന തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും പൂർണ്ണമായ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും നിർബന്ധമായും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ...

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ നിയമപ്രകാരം  നാടുകടത്തി

തിരുവല്ല : നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് ജില്ലയിൽ നിന്നും പുറത്താക്കി. തിരുവല്ല ഇരവിപേരൂർ കോഴിമല കുരിശുകവലയ്ക്ക്  സമീപം തൈപ്പറമ്പിൽ വീട്ടിൽ അഞ്ചുക്കിളി എന്ന് വിളിക്കുന്ന ശ്രീനിവാസ്...
- Advertisment -

Most Popular

- Advertisement -