Tuesday, August 25, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് അതിരാത്രത്തിന്...

കോഴിക്കോട് അതിരാത്രത്തിന് തിരി തെളിഞ്ഞു

കോഴിക്കോട് : അയ്യായിരം പേര്‍ ഒന്നിച്ചിരുന്ന് ഒരേ മനസോടെ നടത്തിയ അഗ്‌നിഹോത്രത്തോടെ കോഴിക്കോട് അതിരാത്രത്തിന് തിരി തെളിഞ്ഞു. എം ഡി എച്ച് ഗ്രൂപ്പ് ചെയര്‍മാന്‍ മഹാശയ് രാജീവ് ഗുലാട്ടി അതിരാത്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാശ്യപാശ്രമ സന്ദേശം കേരളത്തിന്റെ അതിര്‍ത്തിക്കപ്പുറം എത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

സനാതനധര്‍മ്മം വരും തലമുറക്ക് കൈമാറുന്ന വിജ്ഞാനം പങ്ക് വെക്കലാണ് അതിരാത്രം പോലെയുള്ള ഇത്തരം മഹദ്കര്‍മ്മങ്ങളിലൂടെ സാധിതമാകുന്നതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ആചാര്യ രാജേഷ് പറഞ്ഞു. മുന്‍ കേന്ദ്ര മന്ത്രി ഡോ. സത്യപാല്‍ സിംഗ് ചടങ്ങില്‍ മുഖ്യാതിഥിയായി. മഹാശയ് രാജീവ് ഗുലാട്ടിയെയും ഡോ. സത്യപാല്‍ സിംഗിനെയും പൊന്നാടയണിയിച്ച് ആദരിച്ചു. വിവേക് ഡി ഷേണായ്, എം ആര്‍ വേദലക്ഷ്മി, ബാബുരാജ് വൈദിക് എന്നിവരും പ്രസംഗിച്ചു. വൈകീട്ട് ഭരതനാട്യം, സംഗീത കച്ചേരി തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.

ദല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള ആര്യസമാജത്തിലെ വേദ പ്രവര്‍ത്തകരുടെ സംഘം സന്ദീപ് ആചാര്യയുടെ നേതൃത്വത്തില്‍ അതിരാത്രത്തിന്റെ വളണ്ടിയര്‍മാരായി എത്തിച്ചേര്‍ന്നിട്ടുണ്ട്. അതിരാത്ര വേദിയില്‍ ഗണപതി പൂജ, പുണ്യാഹം, സങ്കല്‍പം, ഋതിക് വരണം, മധുപര്‍ക്കം, ഉഖാ സംഭരണം, വായവ്യയാഗം, പ്രധാന യാഗം, ഹവിര്‍യാഗം, നാന്ദീശ്രാദ്ധം, ദീക്ഷണീയേഷ്ടി, ക്ഷൗരം, ദീക്ഷാഗ്രഹണം, ഉഖാ പ്രവൃജനം, വിഷ്ണുക്രമണം, സനീഹാര പ്രസ്ഥാപനം എന്നിവ നടന്നു.

അതിരാത്രത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ 6. 30 മുതല്‍ തുടങ്ങുന്ന ചടങ്ങുകള്‍ രാത്രി വരെ നീളും. ഏപ്രില്‍ 26 വരെ കക്കോടി വേദ മഹാമന്ദിരത്തിലാണ് അതിരാത്രം നടക്കുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു:78.69% വിജയം

തിരുവനന്തപുരം : ഈ വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു.2,94,888 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.78.69 ശതമാനമാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി...

പിപി ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കണ്ണൂരിൽ സംഘർഷം

കണ്ണൂർ : എ.ഡി.എം നവീന്‍ ബാബുവന്റെ ആത്മഹത്യയില്‍ പിപി ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കമ്മിഷണര്‍ ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നേതാക്കളെ...
- Advertisment -

Most Popular

- Advertisement -