Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsമില്‍മ പാലിന്റെ...

മില്‍മ പാലിന്റെ വില വര്‍ധിപ്പിച്ചേക്കും : ആറ് രൂപ കൂട്ടണമെന്നാണ് ആവശ്യം

തിരുവനന്തപുരം: മില്‍മ പാലിന്റെ വില വര്‍ധിപ്പിച്ചേക്കും. ലിറ്ററിന് ആറ് രൂപ കൂട്ടണമെന്നാണ് ആവശ്യം. വിഷയത്തില്‍ 29ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും. വിലവര്‍ധിപ്പിക്കാന്‍ അനുമതി തേടി ബോര്‍ഡ് സര്‍ക്കാരിന് വീണ്ടും കത്ത് നല്‍കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു.

മൂന്ന് വര്‍ഷമായി വില കൂട്ടിയിട്ടില്ല. വില കൂട്ടാതെ പിടിച്ച് നില്‍ക്കാന്‍ കഴിയില്ല.
പാലിന് ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്നാണ് ആവശ്യത്തില്‍ ബോര്‍ഡ് ആസ്ഥാനത്തിന് മുന്നില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ പ്രതിഷേധം നടക്കുകയാണ്.

വില വര്‍ധനയില്‍ തീരുമാനം വൈകുന്ന സാഹചര്യത്തിലാണ് നടപടി.വില വര്‍ധന നടപ്പാക്കുന്നതിനായി ബോര്‍ഡ് നേരത്തെ നല്‍കിയ കത്തിന് വ്യക്തമായ മറുപടി സര്‍ക്കാരില്‍ നിന്ന് കിട്ടിയിട്ടില്ല. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവാഭരണ പേടക വാഹക സംഘം ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള അന്തരിച്ചു

പന്തളം: തിരുവാഭരണം പേടകവാഹക സംഘം ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള( 92) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ഏഴ് പതിറ്റാണ്ടായി പന്തളത്ത് നിന്നും തിരുവാഭരണവുമായി ശബരിമലയിലേക്ക് യാത്ര ചെയ്തിരുന്ന ഗുരുസ്വാമിയാണ് കുളത്തിനാൽ...

വികസനം വിനാശത്തിനാകരുത് : ഗീവർഗീസ് മാർ കൂറിലോസ്

ചങ്ങനാശ്ശേരി: വികസനത്തിന്റെ പേരിൽ വിനാശത്തിന് കളമൊരുക്കരുതെന്ന് നിരണം ഭദ്രാസന മെത്രാപ്പൊലീത്ത ഗീവര്ഗീസ് മാർ കൂറിലോസ് പറഞ്ഞു. ആവാസ വ്യവസ്ഥയെയും പരിസ്ഥിതിയെയും തകർക്കുന്ന തരത്തിലുള്ള മണ്ണെടുപ്പിന് അനുമതി നൽകിയാൽ വിനാശമായിരിക്കും ഫലമെന്നും അദ്ദേഹം പറഞ്ഞു....
- Advertisment -

Most Popular

- Advertisement -