Wednesday, August 5, 2026
No menu items!

subscribe-youtube-channel

HomeNewsതൃശൂര്‍ പൂരത്തിന്...

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

തൃശൂര്‍: ചരിത്ര പ്രസിദ്ധമായ തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും നാളെ കൊടിയേറ്റും. 24ന് സാമ്പിള്‍ വെടിക്കെട്ടും 25ന് രാവിലെ പൂര വിളംബരവും നടക്കും. 26 നാണ് പൂരം.

തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11നും 11.30 നുമിടയ്‌ക്കാണ് കൊടിയേറ്റം. പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ കെട്ടി ദേശക്കാര്‍ ചേര്‍ന്ന് ഉയര്‍ത്തുന്നതാണു ചടങ്ങ്. കൊടിമരത്തിനായുള്ള കവുങ്ങ് ഇന്ന് രാവിലെ 9ന് പാട്ടുരായ്‌ക്കല്‍ ജങ്ഷനില്‍ നിന്നു ക്ഷേത്രത്തിലേക്ക് ആഘോഷപൂര്‍വം എത്തിച്ചു.

കൊടിയേറ്റ ശേഷം ഉച്ചയ്‌ക്ക് 3ന് ക്ഷേത്രത്തില്‍ നിന്നു പൂരം പുറപ്പാട്. ഒരാനപ്പുറത്തുള്ള എഴുന്നള്ളിപ്പ് ഷൊര്‍ണൂര്‍ റോഡ് വഴി നായ്‌ക്കനാലിലെത്തും. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. പിന്നാലെ നായ്‌ക്കനാലില്‍ പുതുതായി നട്ടുപിടിപ്പിച്ച ചെറിയ ആല്‍മരത്തിലും നടുവിലാലിലും തിരുവമ്പാടിയുടെ പൂരപ്പതാകകള്‍ ഉയരും.

ശ്രീകൃഷ്ണന്റെയും ഭഗവതിയുടെയും സാന്നിധ്യം സൂചിപ്പിക്കുന്ന നീല നിറത്തിലും മഞ്ഞ നിറത്തിലുമുള്ള കൊടികളാണ് ഉയര്‍ത്തുക. പാറമേക്കാവ് ക്ഷേത്രത്തില്‍ 20ന് 11.30 നാണ് പൂരം കൊടിയേറ്റ്. രാവിലെ 11ന് നടക്കുന്ന വലിയപാണിക്കു ശേഷം പുറത്തേക്ക് എഴുന്നള്ളിക്കുന്ന ഭഗവതിയെ സാക്ഷിയാക്കി ദേശക്കാര്‍ കൊടി ഉയര്‍ത്തും. തുടര്‍ന്ന് പൂരം പുറപ്പാട് വടക്കുന്നാഥ ശ്രീമൂലസ്ഥാനത്തേക്ക്. അവിടെ മേളം കലാശിച്ച ശേഷം നടുവില്‍ മഠത്തില്‍ ആറാട്ടും ക്ഷേത്രത്തിലേക്കു തിരിച്ചെഴുന്നള്ളത്തും നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം: 2024  അൽപശി ഉത്സവം കൊടിക്കയർ ഏറ്റുവാങ്ങി

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിനു കൊടിയേറ്റിനുളള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന ചടങ്ങിൽ ജയിൽ സുപ്രണ്ട്  സജീവ് എസ്സിൽ നിന്നും ക്ഷേത്രം മാനേജർ ബി. ശ്രീകുമാർ ഏററുവാങ്ങി. ക്ഷേത്രം...

വേൾഡ് മലയാളി കൗൺസിൽ  25 ജോഡി നിർധന യുവതീ യുവാക്കളുടെ  വിവാഹം നടത്തും

പത്തനംതിട്ട : വേൾഡ് മലയാളി കൗൺസിൽ ഫിലാഡൽഫിയ പ്രൊവിഡൻസിൻ്റെ ആഭിമുഖ്യത്തിൽ 25 ജോഡി നിർധന യുവതീ യുവാക്കളുടെ  വിവാഹം നടത്തും. 2025 ഒക്ടോബർ 2 ന് കോട്ടയത്ത് വച്ചാണ് സമൂഹ വിവാഹം സംഘടിപ്പിക്കുന്നത്. മഹാപ്രളയകാലത്തും,...
- Advertisment -

Most Popular

- Advertisement -