Wednesday, April 22, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryഅയിരൂർ പുതിയകാവ്...

അയിരൂർ പുതിയകാവ് പടേനി പഠനക്കളരി ആരംഭിച്ചു

കോഴഞ്ചേരി: അയിരൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ അടുത്ത വർഷത്തെ പടേനിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ നടന്ന പടേനിക്കളരി സമാരംഭത്തിൽ ആശാൻമാരും പടേനികലാകാരന്മാരും ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു. തുള്ളൽ, പാട്ട്, തപ്പ് കളരികൾക്കാണ് തിരിതെളിഞ്ഞത്.

സമ്പൂർണ്ണ പടേനി നടക്കുന്ന ഏറ്റവും പ്രധാന പടേനി തട്ടകമാണ് അയിരൂർ പുതിയ കാവ് . നൂറ്റാണ്ടുകൾക്കു ശേഷം 2024 ലാണ് സമ്പൂർണ്ണ പടേനി ഇവിടെ  പുനർജീവിപ്പിച്ചത്. കുംഭ രേവതിക്ക് വലിയ പടേനി വരും വിധം 28 ദിവസമാണ് ഇവിടുത്തെ പടേനി. ആദ്യ 20 ദിവസം താവടി ഉൾപ്പടെ എല്ലാ ചടങ്ങുകളോടെയും ചൂട്ടു പടേനി നടക്കും. അടവിയും പാനയും ഉൾപ്പടെ പിന്നീടുള്ള എട്ടു ദിവസം പ്രധാന കോലങ്ങളല്ലാം അനുഷ്‌ഠാനബദ്ധമായി തുള്ളി ഒഴിയും. കുംഭ ഭരണി നാൾ പകൽ പ്പടേനി നടക്കും.

പുതിയകാവ് ശ്രീഭദ്രാ പടേനി സംഘത്തിൻ്റെ നേതൃത്വത്തിൽ നൂറോളം പേർ പടേനി പഠിക്കുന്നുണ്ട്. അവരിൽ പലരും എല്ലാ കോലങ്ങളും തുള്ളുന്ന വിധം മികച്ച കലാകാരൻമാരായി മാറിക്കഴിഞ്ഞു. കവിയൂർ ശ്രീഭദ്രാ പടേനി സംഘാംഗങ്ങളാണ്  പരിശീലനം നൽകുന്നത്. പടേനിക്കും അവർ പൂർണ്ണമായും  സഹകരിക്കുന്നു. കവിയൂർ ഓമനക്കുട്ടനാണ് കളരി ആശാൻ. തപ്പിലും പഠനക്കളരിയുണ്ട്. നാരങ്ങാനം രാധാകൃഷ്ണൻ നായരാശാനാണ് തപ്പു കളരി നയിക്കുന്നത്.

പടേനി കളരിയോടൊപ്പം വഞ്ചിപ്പാട്ടു കളരിക്കും തുടക്കം കുറിച്ചു. കോറ്റാത്തൂർ കൈതക്കോടി ദേവീവിലാസം പള്ളിയോട സമിതിയാണ് അതിന് നേതൃത്വം നൽകുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൺസൂൺ ബമ്പർ വിപണിയിൽ

തിരുവനന്തപുരം : 10 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാന സർക്കാരിന്റെ മൺസൂൺ ബമ്പർ (ബി ആർ 104) ഭാഗ്യക്കുറി വില്പനയ്ക്കായി വിപണിയിൽ എത്തി. ആകെ അഞ്ചു പരമ്പരകളിലായാണ് ടിക്കറ്റുകൾ എത്തിയത്. 10 ലക്ഷം രൂപ രണ്ടാം സമ്മാനമായി...

നെഹ്‌റു പവലിയന്റെ ചോർച്ച മാറ്റും: ടിക്കറ്റെടുത്തവർക്ക് ഇരിപ്പിടം ഉറപ്പാക്കും

ആലപ്പുഴ : ടിക്കറ്റ് എടുക്കുന്ന എല്ലാവർക്കും ഇരിപ്പിടം ഉറപ്പാക്കാൻ കളക്ടറ്റേറ്റിൽ ചേർന്ന നെഹ്‌റുട്രോഫി ഇൻഫ്രാസ്ട്രക്ചർ കമ്മറ്റി യോഗം തീരുമാനിച്ചു. നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാനും ജില്ല കളക്ടറുമായ അലക്‌സ് വർഗ്ഗീസിന്റെ അധ്യക്ഷതയിൽ...
- Advertisment -

Most Popular

- Advertisement -