Friday, August 28, 2026
No menu items!

subscribe-youtube-channel

HomeNewsKottayamട്രാവൽസിൻ്റെ ബസ്...

ട്രാവൽസിൻ്റെ ബസ് വൈകി: 1417.50 രൂപയുടെ ടിക്കറ്റിന് 40000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി വിധി

കോട്ടയം: ബുക്ക് ചെയ്ത ബസ് വൈകിയതിനേത്തുടര്‍ന്ന് ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ബാങ്ക് മാനേജര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. കനറാ ബാങ്ക് മാനേജരായ വാഴപ്പള്ളി സ്വദേശി ജേക്കബ് പി. ചിറ്റേട്ടുകളത്തിന് ടിക്കറ്റ് തുകയായ 1417.50 രൂപയും നഷ്ടപരിഹാരമായി 40,000 രൂപയും കോടതി ചെലവിനത്തില്‍ 8,000 രൂപയും  നല്‍കാനാണ് അഡ്വ. വി.എസ്. മനുലാല്‍ അധ്യക്ഷനും അഡ്വ. ആര്‍. ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായുള്ള  കമ്മീഷന്‍ ഉത്തരവിട്ടത്.

2024 ജനുവരി 31ന് രാത്രി എട്ടിന് ബെംഗളൂരുവില്‍ നിന്ന് ചങ്ങനാശേരിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ബസില്‍ ചങ്ങനാശേരിയിലെ താജ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് മുഖേനയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. വൈകി പുറപ്പെട്ട ബസ് കൃഷ്ണഗിരിയില്‍വെച്ച് തകരാറിലായി. പകരം ഏര്‍പ്പെടുത്തിയ ബസ് തൃപ്പൂണിത്തുറയില്‍ വെച്ചും തകരാറിലായി. 

രാവിലെ 10ന് ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന ജേക്കബിന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് ചങ്ങനാശേരിയിലെത്താനായത്.
തുടര്‍ന്ന് ബസ് സര്‍വീസ് ഉടമകളായ ജയ് സായി റോഡ് ലിങ്ക്സിനെ ഒന്നാം കക്ഷിയായും താജ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിനെ രണ്ടാം കക്ഷിയായും ചേര്‍ത്ത് ജേക്കബ് ഉപഭോക്തൃകോടതിയെ സമീപിക്കുക ആയിരുന്നു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അംഗീകാരമില്ലാത്ത സ്‌കൂളുകളിലെ വിദ്യാർഥികളുടെ തുടർപഠനം ; പ്രത്യേക ഇളവ് ഇക്കൊല്ലം മാത്രം

തിരുവനന്തപുരം : അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 2026 - 2027 അധ്യയന വർഷത്തേക്ക് മാത്രം ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി സി) ഇല്ലാതെ അംഗീകൃത സ്‌കൂളുകളിൽ പ്രവേശനത്തിന് സർക്കാർ പ്രത്യേക ഇളവ് അനുവദിച്ചു...

റഷ്യയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

മോസ്കോ : മോസ്‌കോയില്‍ നടന്ന യുക്രൈൻ്റെ ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു.മൂന്ന് പേര്‍ക്ക് പരിക്കേറ്റു.മോസ്‌കോയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരനാണ് മരിച്ചത്.മരിച്ചയാളുടെയും പരുക്കേറ്റവരുടെയും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.റഷ്യയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സ്ഥലം...
- Advertisment -

Most Popular

- Advertisement -