Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsഡിസിസി പ്രസിഡന്റിന്റെ...

ഡിസിസി പ്രസിഡന്റിന്റെ ആരോപണം തെറ്റ്: ശ്രീനയുടെ പേര് വെട്ടിയത് പരാതി കാരണം

പത്തനംതിട്ട: ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവികുഞ്ഞമ്മയുടെ പേര്  റേഷൻ കാർഡില്‍ നിന്നും ഒഴിവാക്കി വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തത് വീട്ടുടമയുടെ പരാതിയെ തുടര്‍ന്നാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാര്‍

സിപിഐക്കും എല്‍ഡിഎഫിനും ഇതുമായി ബന്ധപ്പെട്ട് യാതൊരു പങ്കുമില്ല.  ഇത് സംബന്ധിച്ച് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിൽ നടത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ്. സമ്മതമില്ലാതെ വ്യാജമായി റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ത്തത് ശ്രദ്ധയില്‍പ്പെട്ട വീട്ടുടമ ജില്ലാ സപ്ലൈ ഓഫീസര്‍ക്കും  റവന്യു അധികൃതര്‍ക്കും നല്‍കിയ പരാതി പരിശോധിച്ച് അന്വേഷണം നടത്തിയാണ് നടപടി സ്വീകരിച്ചത്.

മറ്റൊരു ജില്ലയില്‍ നിന്നും വന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ ആ ജില്ലയിലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടാകണെന്നത് തിരഞ്ഞെടുപ്പ് ചട്ടമാണ്. വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ത്തതും അതുവഴി വോട്ടര്‍ പട്ടികയില്‍  ഉള്‍പ്പെട്ടതും. ഇതിനെതിരെയാണ് വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചത്.

വസ്തുതകള്‍ ഇതായിരിക്കെ ഡിസിസി പ്രസിഡന്റ് നിലവാരമില്ലാത്ത ആരോപണങ്ങളണ് ഉന്നയിക്കുന്നത്. നിയമവ്യവസ്ഥകളോടുള്ള അവഹേളനമാണ് പ്രസ്താവനയിലുള്ളത്. ഡിസിസി പ്രസിഡന്റ് കുറച്ചുകൂടി വസ്തുതകള്‍ മനസിലാക്കി പ്രതികരിക്കണം. സിപിഐയില്‍ നിന്നും  പുറത്തുപോയ ഒരാള്‍ക്ക് ഏത് പാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അവരെ പിന്തുടര്‍ന്ന് ആക്രമിക്കുന്ന രീതി സിപിഐക്കില്ല.  സിപിഐക്കും എല്‍ഡിഎഫിനും പങ്കില്ലാത്ത വിഷയത്തിലേക്ക് വലിച്ചിഴക്കുന്നത് അവസാനിപ്പിക്കണമെന്നും ചിറ്റയം ഗോപകുമാര്‍ ആവശ്യപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തീർഥാടകർ പ്ലാസ്റ്റിക് കൊണ്ടുവരുന്നത് ഒഴിവാക്കണം : ശബരിമല മേൽശാന്തി

ശബരിമല : ശബരിമല ദർശനത്തിന് വരുന്ന തീർഥാടകർ പ്ലാസ്റ്റിക് കൊണ്ടു വരുന്നത് പരമാവധി ഒഴിവാക്കണമെന്ന് ശബരിമല മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി അഭ്യർത്ഥിച്ചു. ഭഗവാന്റെ പൂങ്കാവനം പുണ്യമാണ്. പ്ലാസ്റ്റിക് ഒഴിവാക്കി പ്രകൃതിയെ സംരക്ഷിക്കാൻ...

ഉത്സവാഘോഷത്തിനിടെ നടുറോഡിൽ 19-കാരനെ കുത്തിക്കൊന്നു; ആറുപേർ അറസ്റ്റിൽ

കൊട്ടിയം : ഉത്സവാഘോഷത്തിനിടെ നൃത്തം കളിച്ചു കൊണ്ടിരിക്കെ കാലിൽ ചവിട്ടിയെന്ന് ആരോപിച്ച് 19 കാരനെ കുത്തിക്കൊന്ന കേസിൽ ആറുപേർ അറസ്റ്റിൽ . മുഖത്തല കിഴവൂർ സജീവ്മന്ദിരത്തിൽ പരേതനായ സജീവിന്റെ മകൻ അമ്പാടിയെന്ന തേജസി(19)നെ...
- Advertisment -

Most Popular

- Advertisement -