Monday, November 2, 2026
No menu items!

subscribe-youtube-channel

HomeSportsസുനില്‍ ഛേത്രി...

സുനില്‍ ഛേത്രി വിരമിക്കുന്നു

മുംബൈ : ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് 39 കാരനായ സുനിൽ ഛേത്രി ഇക്കാര്യം അറിയിച്ചത്.ജൂണ്‍ ആറിന് കുവൈത്തിനെതിരേ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം വിരമിക്കുമെന്നാണ്‌ ഛേത്രി പ്രഖ്യാപിച്ചത്.

2005ല്‍ പാകിസ്ഥാനെതിരായ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച ഛേത്രി 19 വര്‍ഷം രാജ്യത്തിന് വേണ്ടി കളിച്ചു .ഇതുവരെ 150 മത്സരങ്ങളില്‍ നിന്നായി 94 ഗോളുകള്‍ നേടിയിട്ടുണ്ട്. ഇന്ത്യയ്‌ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവുമാണ്.

2011ല്‍ അര്‍ജുന അവാര്‍ഡും 2019ല്‍ പത്മശ്രീയും ലഭിച്ചു .ആറ് തവണ എഐഎഫ്എഫ് പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും ഛേത്രി നേടിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അന്തർദേശീയ വൈദിക സമ്മേളനത്തിന് ഇന്ന് സമാപനം

പരുമല: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ പരുമലയിൽ നടക്കുന്ന ആഗോള വൈദിക സമ്മേളനം (ഗ്ലോബൽ ക്ലെർജി കോൺഫറൻസ്) ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ  നടന്നു. തകർന്ന മൂല്യങ്ങൾ വീണ്ടെടുക്കേണ്ടത് ക്രിസ്തീയ പുരോഹിതന്റെ പ്രധാന ദൗത്യമാണെന്ന് സമ്മേളനത്തിൽ...

ആന്റിബയോട്ടിക് ദുരുപയോഗമരുത് – ജില്ലാ കലക്ടര്‍

പത്തനംതിട്ട : ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നതാണ് ആന്റി ബയോട്ടിക്കുകളുടെ ദുരുപയോഗമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. ചേമ്പറില്‍ ആരോഗ്യ വകുപ്പ് നടത്തുന്ന ബോധവത്കരണ പരിപാടികളുടെ ആലോചനായോഗത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്. ആന്റിബയോട്ടിക് പ്രതിരോധമെന്ന അപകടമാണ് ചെറുക്കപ്പെടേണ്ടത്....
- Advertisment -

Most Popular

- Advertisement -