Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiമംഗളാദേവി ക്ഷേത്ര...

മംഗളാദേവി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇടിമിന്നലേറ്റ് ഏഴ് പേർക്ക് പരുക്ക്

ഇടുക്കി: മംഗളാദേവി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇടിമിന്നലേറ്റ് ഏഴ് പേർക്ക് പരുക്കേറ്റു. മംഗളാദേവിയിൽ നിന്ന് കുമളിയിലേക്ക് വരുന്ന വഴിയിലെ ഒമ്പതാം വളവിന് സമീപം ഇന്നു വൈകിട്ടായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ കൈയ്ക്ക് ഗുരുതരമായി പരുക്കേറ്റ കൊല്ലം സ്വദേശിയും പൊലീസ് ഉദ്യോഗസ്ഥനുമായ അൻസാറിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.

തമിഴ്‌നാട് ദിണ്ടിക്കൽ സ്വദേശിനിയായ ഉഷാറാണിയെ തേനി മെഡിക്കൽ കോളജിലേക്കും പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശികളായ വിഷ്‌ണു, ധനലക്ഷ്‌മി, തൃശൂർ സ്വദേശിനി രമ്യ, തമിഴ്‌നാട് സ്വദേശികളായ ലോകമണി, കാളിയമ്മാൾ എന്നിവർക്ക് നിസാര പരുക്കുകളാണ് ഉണ്ടായത്. ഇവർക്ക് കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകി. പരുക്കേറ്റ തിരുവനന്തപുരം സ്വദേശി വിഷ്ണുവിനെ കുമളി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അശ്ലീലപ്രദർശനം : ‘തൊപ്പി’യുടെ യൂട്യൂബ് ചാനൽ പൂട്ടിച്ച്‌ പോലീസ്

കൊച്ചി : സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ ‘തൊപ്പി’ എന്ന പേരിൽ അറിയപ്പെടുന്ന നിഹാദിന്റെ ചാനൽ യൂട്യൂബ് നീക്കംചെയ്തു. പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.സംഭവത്തിൽ നേരത്തെ നിഹാദിനെതിരെ ആലുവ റൂറൽ...

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സമഗ്ര അന്വേഷണം വേണം: കുമ്മനം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റവാളികള്‍ ആരായാലും അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ട് പോകണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍. നിയമം നിയമത്തിന്റെ വഴിയില്‍ത്തന്നെ പോണം. എന്നാല്‍, ഈ...
- Advertisment -

Most Popular

- Advertisement -