Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNew Delhi45,000 ടൺ...

45,000 ടൺ എൽപിജിയുമായി ‘സർവ് ശക്തി’  സൂപ്പർടാങ്കർ  ഹോർമുസ്  കടന്നു: 13-ന് ഇന്ത്യയിൽ എത്തും

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു. 45,000 ടൺ എൽപിജിയുമായി ‘സർവ് ശക്തി’  സൂപ്പർടാങ്കർ  ഹോർമുസ് സുരഷിതമായി കടന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. ഇന്നലെ ഉച്ചയോടെയാണ് ടാങ്കർ ജലപാത കടന്നത്. മാർഷൽ ഐലൻഡ്‌സ് പതാകയുള്ള കൂറ്റൻ ടാങ്കറാണ് ‘സർവ് ശക്തി’. ടാങ്കർ എത്തുന്നതോടെ നിലവിൽ ഇന്ത്യൻ നേരിടുന്ന ഊർജ്ജപ്രതിസന്ധിക്ക് ആശ്വാസമാകും എന്നാണ് വിലയിരുത്തൽ.

മെയ് 13ന് രാത്രി 11 മണിയോടെ കപ്പൽ  വിശാഖപട്ടണം തുറമുഖത്ത് എത്തും.
ഇറാൻ തീരത്ത് യുഎസ് നാവിക ഉപരോധം കർശനമാക്കിയ ശേഷം ഹോർമുസ് കടലിടുക്ക് വിജയകരമായി കടന്ന ആദ്യത്തെ എൽപിജി ടാങ്കറാണിത്.

യുഎസ്-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് അമേരിക്ക ഇറാൻ തീരത്ത് ഉപരോധം ഏർപ്പെടുത്തിയത്. സേനകളുടെ ആക്രമണം മിക്ക കപ്പലുകളും ഹോർമുസ് കടലിടുക്കിലൂടെയുള്ള സഞ്ചാരം ഒഴിവാക്കിയിരുന്നു. ഈ സമയത്താണ് സർവ്വ് ശക്തി കടലിടുക്ക് കടന്നത്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവരാത്രി മഹോത്സവം: പനച്ചിക്കാട്  സംഗീത നൃത്തോത്സവത്തിൽ തിരക്കേറുന്നു

കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിനും ദേശീയ സംഗീത നൃത്തോത്സവത്തിനും തിരക്കേറുന്നു. നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഈ ദിവസങ്ങളിൽ  ക്ഷേത്രമണ്ഡപത്തിൽ വൈകിട്ട്  ദേശീയ സംഗീത നൃത്തോത്സം അരങ്ങേറും. ഇന്ന് വൈകിട്ട്  കലാക്ഷേത്ര...

സിദ്ധാർഥിന്റെ മരണം : സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തും

വയനാട് : പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം ഏറ്റെടുത്ത് സിബിഐ അന്വേഷണസംഘം ഇന്ന് വയനാട്ടിലെത്തും. അന്വേഷണം സിബിഐക്ക് കൈമാറി കേന്ദ്രസർക്കാർ ഉത്തരവിറക്കിയിതിനു പിന്നാലെ...
- Advertisment -

Most Popular

- Advertisement -