Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസ്‌കൂള്‍ തുറപ്പ്: വാഹനങ്ങളുടെ...

സ്‌കൂള്‍ തുറപ്പ്: വാഹനങ്ങളുടെ സുരക്ഷാ പരിശോധന തുടങ്ങി

ആലപ്പുഴ: ജില്ലയിലെ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ആലപ്പുഴ ജോയിന്റ് ആര്‍ ടി ഒയുടെ നേതൃത്വത്തില്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന നടത്തി. സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി ആലപ്പുഴ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ പരിധിയിലുള്ള വാഹനങ്ങളുടെ സുരക്ഷാ പരിശോധനയാണ് നടന്നത്.

98 വാഹനങ്ങള്‍ പരിശോധനയ്ക്കായെത്തി. ഇതില്‍ 64 വാഹനങ്ങള്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസായി. ചെറിയ അപാകതകളുള്ള 34 വാഹനങ്ങൾ ടെസ്റ്റ്‌ പാസ്സായില്ല. ഇവയുടെ അപാകത തീർത്ത് അടുത്ത ദിവസം ഫിറ്റ്നസ്സിന് ഹാജരാക്കാൻ നിർദേശിച്ചു. പാസ്സായ വാഹനങ്ങള്‍ക്ക് മുന്‍പിലത്തെ വിന്‍ഡ് ഷീല്‍ഡ് ഗ്ലാസ്സില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സ്റ്റിക്കര്‍ പതിച്ചു നല്‍കി. ഇതോടൊപ്പം സുരക്ഷ ബോധവത്കരണത്തിനായി ഈ മാസം 23ന് ക്ലാസ്സ്‌ സംഘടിപ്പിക്കും.

ജോയിന്റ് ആര്‍.ടി.ഒ വിനോദ് കുമാറിന്റെ നിർദ്ദേശാനുസരണം എംവിഐ വൈ ജയചന്ദ്രൻ, എഎംവിഐമാരായ സിജു ജോസഫ്, എസ് ശ്രീറാം, ജോബിൻ എം ജേക്കബ്, സി ചന്ദ്രലാൽ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാസർഗോഡ് മണ്ണിടിഞ്ഞ് കാറിനു മുകളിലേക്കു വീണു ; കാർ യാത്രക്കാരി രക്ഷപ്പെട്ടു

കാസർഗോഡ് : ചെറുവത്തൂർ വീരമലക്കുന്നിൽ മണ്ണിടിഞ്ഞ് കാറിനു മുകളിലേക്കു വീണു. മണ്ണിനടിയില്‍ പെട്ട കാറിലെ യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നു രാവിലെ പത്തു മണിയോടെയാണ് മണ്ണിടിഞ്ഞ് വീണത്. കാറിൽ യാത്ര ചെയ്യുകയായിരുന്ന അധ്യാപിക...

പെരിങ്ങരയിൽ പൈപ്പ് പൊട്ടി റോഡിൽ കുടിവെള്ളം നിറഞ്ഞു : അധികൃതർ എത്തി പരിഹരിച്ചു

തിരുവല്ല: അപ്പർ കുട്ടനാട്ടിലെ പ്രധാന പാതയായ പെരിങ്ങരയിൽ നാല് ഇടത്ത് പൈപ്പ് പൊട്ടി കുടിവെളളം പാഴായി. പെരിങ്ങര ജംഗഷന് സമീപം, പെരിങ്ങര സ്ക്കൂളിന് മുൻപിൽ, പോത്തിരിക്കപ്പടി, വന്ദന ബസ്റ്റോപ്പ് എന്നിവിടങ്ങളിലാണ് പൈപ്പ് പൊട്ടി...
- Advertisment -

Most Popular

- Advertisement -