Friday, September 18, 2026
No menu items!

subscribe-youtube-channel

HomeNewsപൊടിയാടിയിൽ സ്വകാര്യ...

പൊടിയാടിയിൽ സ്വകാര്യ ബസ്സും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടം: ഒരാൾക്ക് ദാരുണാന്ത്യം

തിരുവല്ല: തിരുവല്ല – അമ്പലപ്പുഴ സംസ്ഥാനപാതയിലെ പൊടിയാടിയിൽ സ്വകാര്യ ബസ്സും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ടിപ്പർ ഡ്രൈവർ കോട്ടയം സ്വദേശി സന്ദീപ് (30) ആണ് മരിച്ചത്. അപകടത്തിൽ ബസ് യാത്രക്കാരായ 22 പേർക്ക് പരുക്കേറ്റു.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പൊടിയാടി ജംഗ്ഷനും പുളുക്കിഴ് പാലത്തിനും മധ്യേ ആയിരുന്നു അപകടം. തിരുവല്ല ഭാഗത്ത് നിന്നും കായംകുളത്തേക്ക് പോയ അനിഴം ബസ്സും എതിർ ദിശയിൽ നിന്ന് വന്ന ടിപ്പറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

ടിപ്പറിന്റെ കാബിനിൽ കുടുങ്ങിപ്പോയ ഡ്രൈവർ സന്ദീപിനെ ജെസിബി ഉപയോഗിച്ച് കാബിൻ തകർത്ത് പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ബസ് യാത്രക്കാരായ 20 പേരെ തിരുവല്ല താലൂക്ക് ആശുപത്രിയിലും രണ്ടുപേരെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡോ.വി.പി.വിജയമോഹന്റെ  ഓര്‍മകള്‍ സമൂഹത്തിന് വെളിച്ചമേകും:  പി.ആര്‍.ശശിധരന്‍

കോഴഞ്ചേരി: ഡോ.വി.പി.വിജയമോഹന്റെ നന്മനിറഞ്ഞ ഓര്‍മകള്‍ സമൂഹത്തിന് വെളിച്ചമേകുമെന്ന് ആര്‍എസ്എസ് ദക്ഷിണക്ഷേത്ര കാര്യകാരി അംഗം പി.ആര്‍.ശശിധരന്‍. ചെറുകോല്‍ ലോയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പണ്ഡിറ്റ് ദീനദയാല്‍ജിയുടെ മരണത്തെ...

എം ആർ അജിത് കുമാറിനോടുള്ള സിപിഐ നിലപാടിൽ മാറ്റമില്ല : ബിനോയ് വിശ്വം

ആലപ്പുഴ : എഡിജിപി എം ആർ അജിത് കുമാറിനോടുള്ള  സിപിഐ നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ആശ്വാസ്യമല്ലാത്ത ചില നടപടികൾ അജിത് കുമാറിന്‍റെ  ഭാഗത്ത്‌ നിന്നുണ്ടായി തുടർച്ചയായി ആർഎസ്എസ്...
- Advertisment -

Most Popular

- Advertisement -