Saturday, May 16, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമലങ്കരസഭയുടെ ക്രിസ്തീയ...

മലങ്കരസഭയുടെ ക്രിസ്തീയ ​ദൗത്യത്തിൽ ആർ​​ദ്രയുടെ സേവനം മഹത്തരം : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: മലങ്കരസഭയുടെ ക്രിസ്തീയ ​ദൗത്യത്തിൽ ആർ​​ദ്രയുടെ സേവനം മഹത്തരമാണെന്ന് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. മലങ്കരസഭയുടെ സേവന വിഭാ​ഗമായ ആർദ്ര ചാരിറ്റബിൾ സൊസൈറ്റിയുടെ രജത ജൂബിലി സമാപന സമ്മേളനം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സഭാധ്യക്ഷൻ.

സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം പെരുകുന്ന പുതിയ കാലത്ത് അശരണരായ കൂടുതൽ ആളുകളിലേക്ക് എത്താൻ ആർദ്രയ്ക്ക് കഴിയട്ടെയെന്ന് ബാവാ ആശംസിച്ചു. ആർദ്ര പ്രസിഡന്റ് ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ആ​ഹാരം, പാർപ്പിടം, വിദ്യാഭ്യാസം, ചികിത്സാ തുടങ്ങിയ മേഖലകളിൽ നിസ്തുലമായ സംഭാവനകൾ നൽകാൻ കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ആർദ്രയ്ക്ക് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. റിട്ട.ജസ്റ്റിസ്  ബെഞ്ചമിൻ കോശി മുഖ്യസന്ദേശം നൽകി.

ആർദ്രയുടെ മുൻ ഭാരവാഹികളായ  പ്രൊഫ എം.സി ജോസഫ്, റോയ് മാത്യു മുത്തൂറ്റ്, ജോൺസൺ കീപ്പള്ളിൽ  യോ​ഗത്തിൽ ആദരിച്ചു. ആർദ്ര സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച മുൻ എം.പി തോമസ് കുതിരവട്ടത്തിനുള്ള മരണാനന്തര ബ​ഹുമതി മകൻ ജൂനി തോമസ് കുതിരവട്ടം ഏറ്റുവാങ്ങി. രജത ജൂബിലിയുടെ ഭാ​ഗമായി ആർദ്രയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ച ആറ് ഭവനങ്ങളുടെ താക്കോൽദാന കർമ്മം നിയുക്ത എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ എന്നിവർ ചേർന്ന് നിർവഹിച്ചു.

പഠനത്തിൽ മികവ് തെളിയിച്ച കുട്ടികൾക്കുള്ള വിവിധ സ്ക്കോളർഷിപ്പുകൾ സമ്മേളനത്തിൽ വിതരണം ചെയ്തു. അസോസിയേഷൻ സെക്രട്ടറി  അഡ്വ.ബിജു ഉമ്മൻ, ദേവലോകം അരമന മാനേജർ യാക്കോബ് റമ്പാൻ, ആർ​ദ്ര സെക്രട്ടറി ജോസഫ് അലക്സാണ്ടർ, രജത ജൂബിലി ജനറൽ കൺവീനർ ഫാ. കെ.വൈ വിൽസൺ, ട്രഷറാർ റോയ് തോമസ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അവിഹിതബന്ധം ആരോപിച്ച് യുവതിയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ

പത്തനംതിട്ട : അവിഹിതബന്ധത്തിന്റെ സംശയം കാരണമായുണ്ടായ വിരോധത്താൽ യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചും കത്തികൊണ്ട് കുത്തിയും കൊല്ലാൻ ശ്രമിക്കുകയും ചെയ്ത ഭർത്താവിനെ കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിക്കൽ തെക്ക് എസ്എൻവി സ്കൂളിന് സമീപം...

പി സി ജോർജിന് ജാമ്യം

കോട്ടയം : ചാനൽ ചർച്ചയിൽ മതവിദ്വേഷം നടത്തി എന്ന കേസിൽ റിമാൻഡിൽ കഴിയുന്ന ബിജെപി നേതാവ് പി സി ജോർജിന് ഈരാറ്റുപേട്ട ജുഡീഷ്യൽ ഫസ്റ്റ്​ക്ലാസ്​ മജിസ്​ട്രേറ്റ്​​ കോടതി ജാമ്യം അനുവദിച്ചു.ഇന്നലെ വാദം കേട്ട...
- Advertisment -

Most Popular

- Advertisement -