Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsവി ഡി...

വി ഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ : 20 മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് സമർപ്പിച്ചു

തിരുവനന്തപുരം: വി ഡിസതീശൻ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്യും. 20 മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് സമർപ്പിച്ചു. കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ എടുത്ത മന്ത്രിസഭ ആണ് ഇതെന്ന് വി ഡി സതീശൻ പറഞ്ഞു. യോഗ്യതയുള്ള 63 പേരുണ്ട്.

എന്നാൽ കുറെയധികം പേരെ പരിഗണിക്കാനായിട്ടില്ല.  മാനദണ്ഡങ്ങൾ വച്ച് നിശ്ചയിക്കുമ്പോൾ ഉള്ള പരിമിതികളാണ് ഇത്. പ്രധാനപ്പെട്ട നേതാക്കളെല്ലാം കൂടി ആലോചിച്ചാണ് മന്ത്രിമാരെ തീരുമാനിച്ചത്. എഐസിസി അംഗീകാരത്തോടെയാണ് പട്ടിക തീരുമാനിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.

രമേശ് ചെന്നിത്തല,
സണ്ണി ജോസഫ്,
കെ മുരളീധരൻ,
ബിന്ദു കൃഷ്ണ,
എപി അനില്‍ കുമാർ,
പി സി വിഷ്ണുനാഥ്,
എം ലിജു,
റോജി എം ജോണ്‍,
ടി സിദ്ദിഖ്,
ഒ ജെ ജനീഷ്,
കെ എ തുളസി,
പി കെ കുഞ്ഞാലിക്കുട്ടി,
എൻ ഷംസുദീൻ,
പി കെ ബഷീർ,
കെ എം ഷാജി,
അബ്ദുൾ ഗഫൂർ,
ഷിബു ബേബി ജോൺ,
സി പി ജോൺ,
അനൂപ് ജേക്കബ്,
മോൻസ് ജോസഫ് എന്നിവർ മന്ത്രിസഭയിൽ ഉണ്ടാകും. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറും, ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറും ആകും. ചീഫ് വിപ്പ് കേരള കോൺഗ്രസിനാണ്. കേരള കോൺഗ്രസ് നേതാവ് പിജെ ജോസഫ് അത് അറിയിക്കും. വകുപ്പുകൾ നാളെ ഗവർണറുടെ അംഗീകാരത്തോടെ പ്രഖ്യാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട്ടെ യുവതിയുടെ മരണം : പ്രതി അറസ്റ്റിൽ

കോഴിക്കോട് :കോഴിക്കോട് നൊച്ചാട് സ്വദേശിനി അനുവിന്‍റെ കൊലപാതകത്തില്‍ പ്രതി മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാൻ അറസ്റ്റിലായി .ഇയാൾ ആഭരണങ്ങൾ മോഷ്ടിക്കുന്നതിനായി അനുവിനെ തോട്ടിലെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു .കൊല നടത്തിയശേഷം പ്രതി അനുവിന്‍റെ...

അങ്കമാലിയിൽ വീടിന് തീപിടിച്ച് നാലുപേർ മരിച്ചു

എറണാകുളം : അങ്കമാലിയിൽ വീടിനു തീപിടിച്ച് അച്ഛനും അമ്മയും രണ്ടു കുട്ടികളും മരിച്ചു. പറക്കുളം അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ (40) മക്കളായ ജൊവാന (8), ജെസ്‍വിൻ (5)...
- Advertisment -

Most Popular

- Advertisement -