Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsEranakulamകോതമംഗലത്ത് അമീബിക്...

കോതമംഗലത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വയോധിക മരിച്ചു

എറണാകുളം : അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വയോധിക മരിച്ചു. കോതമംഗലം നെല്ലിക്കുഴി പഞ്ചായത്ത് സ്വദേശിനിയായ 73 കാരിയാണ് മരണപ്പെട്ടത്. ഈ മാസം ആറാം തീയതിയാണ് വയോധികയിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. എട്ടാം തീയതി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക കനാൽ വെള്ളത്തിൽ മുഖം കഴുകിയിരുന്നു എന്ന വിവരം ലഭിച്ചിട്ടുണ്ട്.സംസ്ഥാനത്ത് ഈ മാസം 19 അമീബിക് മസ്തിഷ്കജ്വര കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 11 മരണങ്ങളും ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ മുന്നറിയിപ്പില്‍ മാറ്റം :  വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം.  അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എട്ട് ജില്ലകളിലാണ് ശക്തമായ മഴ...

ഇന്നും നാളെയും  കെ – സ്മാർട്ട് സേവനം ലഭിക്കില്ല

തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് ഡിലിമിറ്റേഷൻ സംബന്ധിച്ച മാറ്റങ്ങൾ കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ  പുരോഗമിക്കുന്നതിനാൽ 20, 21 തീയതികളിൽ പൊതുജനങ്ങൾക്ക് കെ സ്മാർട്ട്  സോഫ്റ്റ്‌വെയർ മുഖേന അപേക്ഷകൾ...
- Advertisment -

Most Popular

- Advertisement -