Thursday, July 23, 2026
No menu items!

subscribe-youtube-channel

HomeNewsആറ് ജില്ലകളില്‍...

ആറ് ജില്ലകളില്‍ പുതിയ കലക്ടര്‍മാരെ സര്‍ക്കാര്‍ നിയമിച്ചു

തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരാഴ്ചയിലേക്കു കടക്കുന്നതിനിടെ ആറ് ജില്ലകളില്‍ പുതിയ കലക്ടര്‍മാരെ നിയമിച്ച് സര്‍ക്കാര്‍. ഈ ജില്ലകളിലെ നിലവിലെ കലക്ടര്‍മാരെ മറ്റു വകുപ്പുകളിലേക്കു നിയമിച്ചാണ് മാറ്റത്തിന് വിഡിഎസ് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. പുതിയ കലക്ടര്‍മാര്‍ ഇവര്‍

എംഎസ് മാധവിക്കുട്ടി- കോഴിക്കോട്
എ നിസാമുദ്ദീന്‍- പത്തനംതിട്ട
ആനീ ജൂല തോമസ്- കൊല്ലം
കെ സുധീര്‍- പാലക്കാട്
ഷാജി വി നായര്‍- ആലപ്പുഴ
പി വിഷ്ണുരാജ്- കണ്ണൂര്‍

ജിഎസ്ടി കമ്മിഷണറായി സേവനമനുഷ്ഠിച്ചു വന്ന പാട്ടീല്‍ അജിത് ഭഗവത് റാവുവിനെ ധനകാര്യ റിസോഴ്‌സ് വകുപ്പ് സെക്രട്ടറിയാക്കി. പി ബി നൂഹ് ആണ് പുതിയ ജിഎസ്ടി കമ്മിഷണര്‍. നിലവില്‍ ആലപ്പുഴ കലക്ടറായ ഇമ്പശേഖറിനെ ജലവിഭവ വകുപ്പ് എംഡിയാക്കി. നിലവില്‍ കൊല്ലം കലക്ടറായ എന്‍ ദേവിദാസിനെ കില ഡയറക്ടറാക്കി. നിലവിലെ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയനെ കെഎസ്‌ഐഡിസി എംഡിയാക്കി.

കോഴിക്കോട് കലക്ടര്‍ സ്‌നേഹില്‍കുമാറിനെ പ്രവേശന പരീക്ഷാ കമ്മിഷണറായി നിയമിച്ചു. പത്തനതിട്ട കലക്ടറായ പ്രേംകൃഷ്ണനെ ആരോഗ്യ കുടുംബക്ഷേമ വകുപ്പില്‍ ജോയിൻ്റ് സെക്രട്ടറിയും ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്ടൂട്ടിയുമായി നിയമിച്ചു. അരുണ്‍ എസ് നായരാണ് പുതിയ കേരള സാമൂഹിക സുരക്ഷാ മിഷന്‍ സിഇഒ. സമീര്‍ കിഷനെ വ്യവസായ വകുപ്പ് ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയാക്കി മാറ്റി നിയമിച്ചു.

നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കറെ മുഖ്യമന്ത്രി വി ഡി സതീശൻ്റെ സെക്രട്ടറിയായി നിയമിച്ചു ഉത്തരവായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണ്ഡല പൂജയ്ക്ക് ഒരാഴ്ച മാത്രം:  ശബരിമലയിൽ വൻ ഭക്തജനതിരക്ക്

പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് ഒരാഴ്ച മാത്രം ശേഷിക്കെ ശബരിമലയിൽ വൻ ഭക്തജനതിരക്ക്. ഇന്ന് 6മണി വരെ 67,000 തീർത്ഥാടകരാണ് ദർശനം നടത്തിയത്. കഴിഞ്ഞ രണ്ട് ദിവസവും ഒരു ലക്ഷത്തോളം തീർത്ഥാടകർ സന്നിധാനത്തെത്തിയിരുന്നു. കരിമലയും...

ഗോവിന്ദൻകുളങ്ങര സത്രസ്മൃതി സപ്താഹ മഹായജ്ഞം: ദീപാവലി ആഘോഷത്തിൽ ദീപം തെളിയിച്ചു

തിരുവല്ല: ശ്രീവല്ലഭപുരി ഗോവിന്ദൻകുളങ്ങര ദേവി ക്ഷേത്രത്തിൽ  നടക്കുന്ന ഭാഗവത സത്രത്തിന്റെ ഭാഗമായി ദീപാവലിയോട് അനുബന്ധിച്ച് മതിൽഭാഗത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ ദീപം തെളിയിച്ചു. ശ്രീവല്ലഭപുരിയിലേക്ക് കടക്കുന്ന നാല് അതിരുകളായ പെരുമ്പാലം, പാലിയിൽ പാലം, കോലോത്ത് പാലം,...
- Advertisment -

Most Popular

- Advertisement -