Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsപരിസ്ഥിതി സംരക്ഷണം...

പരിസ്ഥിതി സംരക്ഷണം പ്രകൃതിയോടുള്ള മനുഷ്യൻ്റെ ഒരുമയുടെ സവിശേഷത : കുറിയാകോസ് മാർ ക്ലീമ്മീസ് മെത്രാപ്പോലീത്താ

തിരുവല്ല :  പരിസ്ഥിതി സംരക്ഷണം പ്രകൃതിയോടുള്ള മനുഷ്യൻ്റെ ഒരുമയുടെ സവിശേഷതയാണെന്നും പരിസ്ഥിതി ജീവൻ്റെ അടിസ്ഥാന ഘടകമാണെന്നും കുറിയാകോസ് മാർ ക്ലീമ്മീസ് മെത്രാപ്പോലീത്താ പറഞ്ഞു. വൈ.എം.സി.എ സബ് റീജണിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തൈവെയ്ക്കാം തണലേകാം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സബ് റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ നിർവ്വഹണ സമിതിയംഗം ജോ ഇലഞ്ഞിമൂട്ടിൽ, ദേശീയ പരിസ്ഥിതി മിഷൻ വൈസ് ചെയർമാൻ ജൂബിൻ ജോൺ, മുൻ റീജണൽ ചെയർമാൻ അഡ്വ. വി.സി സാബു, ദേശീയ പേഴ്സൺ സമിതിയംഗം അഡ്വ. ജോസഫ് നെല്ലാനിക്കൽ, ഒ.സി.വൈ.എം കേന്ദ്ര ട്രഷറാർ രെഞ്ചു എം. ജോയി, ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി. റാഫേൽ, സബ് റീജൺ വൈസ് ചെയർമാൻ തോമസ് വി. ജോൺ, സമിതിയംഗം കുര്യൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കൊള്ള : കെ പി ശങ്കരദാസ് 14 ദിവസത്തേക്ക് റിമാൻഡില്‍ ;എസ് ശ്രീകുമാറിന് ജാമ്യം

കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതി വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ശാരീരിക ബുദ്ധിമുട്ടുകൾ കാരണം വീൽ ചെയറിലാണ്...

പുതിയകാവ് ചതയദിന ജലോത്സവം: 18 പള്ളിയോടങ്ങൾ പങ്കെടുത്തു

അയിരൂർ: പള്ളിയോടങ്ങൾ അഴകിൻ്റെ നിറച്ചാർത്ത് ഒരുക്കി പുതിയകാവ് ചതയദിന ജലോത്സവം നടന്നു. വഞ്ചിപ്പാട്ടിൻ്റെ താളത്തിനൊത്തു നീങ്ങിയ പള്ളിയോടങ്ങളുടെ ജല ഘോഷയാത്ര കാണാൻ പമ്പാ നദിയുടെ ഇരുകരകളിലും നൂറു കണക്കിന് പേർ എത്തിച്ചേർന്നു. ക്ഷേത്ര പ്രവേശനത്തോടനുബന്ധിച്ച്...
- Advertisment -

Most Popular

- Advertisement -