Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiനടൻ സലിം...

നടൻ സലിം കുമാറിന് അന്ത്യോപചാരമ‌ർപ്പിച്ച് മുഖ്യമന്ത്രി

കൊച്ചി: നടൻ സലിം കുമാറിന് അന്ത്യോപചാരമ‌ർപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. പറവൂരിലെ ടൗൺ ഹാളിൽ എത്തിയാണ് അദ്ദേഹം അന്ത്യോപചാരമർപ്പിച്ചത്. സലിം കുമാറിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച ശേഷം സിനിമാ പ്രവ‌ർത്തകരുമായും മുഖ്യമന്ത്രി സംസാരിച്ചു.

സഹോദര തുല്യനായ ഒരാളെയാണ് നഷ്ടപ്പെട്ടതെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. പറവൂരിൽ എത്തിയ കാലം മുതൽ സലിം കുമാറുമായും അദ്ദേഹത്തിന്റെ കുടുംബവുമായും തനിയ്‌ക്ക് ആത്മബന്ധമുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ നോമിനേഷൻ കൊടുക്കുന്നത് മുതൽ താൻ വിജയിച്ചെന്ന് പ്രഖ്യാപിക്കുന്നവരെയുള്ള മുഴുവൻ സമയവും സലിം കുമാർ ഒപ്പമുണ്ടാകാറുണ്ടായിരുന്നെന്നും  മുഖ്യമന്ത്രി പറഞ്ഞു.

മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും തന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തിട്ടുള്ളത് സലിം കുമാറാണ്. തന്റെ ഉറച്ച രാഷ്‌ട്രീയ ബോധ്യത്തിന് ഒട്ടും വെള്ളം ചേർക്കാത്തയാളാണ് സലിം കുമാറെന്നും അവസാന ശ്വാസം വരെ അദ്ദേഹം ഉറച്ച കോൺ​ഗ്രസുകാരനായിരുന്നുവെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു. ഏത് സംഘർഷഭരിതമായ സാഹചര്യത്തിലും മലയാളികളെ ഏത് മലയാളിയെയും അവന്റെ സാധാരണ നിലയിലേയ്‌ക്ക് തിരികെ കൊണ്ടുവരാനുള്ള ന‌ർമ്മബോധത്തിന് ഉടമായായിരുന്നു സലിം കുമാറെന്ന് അദ്ദേഹം പറഞ്ഞു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്രിസ്തുമസ് ആഘോഷം നടത്തി

ചങ്ങനാശേരി: തൃക്കൊടിത്താനം ജനമൈത്രി പോലീസിന്റെയും പോലീസ് സുരക്ഷാ സമിതിയുടെയും ആഭിമുഖ്യത്തില്‍ സ്റ്റേഷനില്‍ ക്രിസ്തുമസ് ആഘോഷം കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും മധുരപലഹാരം വിതരണം ചെയ്തും ഗാനങ്ങള്‍ ആലപിച്ചും വിപുലമായ പരിപാടികളോടെ നടത്തി. പരിപാടി...

നവ്യ ഹരിദാസ് മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ ; വി മനുപ്രസാദ് യുവമോർച്ച അദ്ധ്യക്ഷൻ

തിരുവനന്തപുരം : യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷനായി വി മനുപ്രസാദിനെയും മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷയായി നവ്യ ഹരിദാസിനെയും തെരഞ്ഞെടുത്തു. ഒ.ബിസി മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷനായി എം. പ്രേമന്‍ ,എസ് സി മോർച്ച അദ്ധ്യക്ഷൻ ഷാജുമോൻ...
- Advertisment -

Most Popular

- Advertisement -