Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsബന്ധു നിയമന...

ബന്ധു നിയമന വിവാദം: മന്ത്രി സണ്ണി ജോസഫിന്റ അളിയൻ ബെന്നി തോമസ് രാജിവെച്ചു

തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫിലെ ബന്ധു നിയമന വിവാദത്തിനൊടുവില്‍ മന്ത്രി സണ്ണി ജോസഫിന്റ അളിയൻ ബെന്നി തോമസ് രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി വിഡി സതീശന് കൈമാറി. കഴിഞ്ഞ ദിവസം ബന്ധു നിയമന വിവാദത്തെ ചൊല്ലി കെപിസിസി യോഗത്തില്‍ സണ്ണി ജോസഫിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.

പേഴ്സണല്‍ സ്റ്റാഫ് നിയമനം കരുതലോടെ വേണമായിരുന്നുവെന്നും വിവാദത്തിന് ഇട നല്‍കരുതായിരുന്നുവെന്നുമായിരുന്നു വിമർശനം ഉയർന്നത്. എന്നാല്‍, വിമർശനത്തിന് പിന്നാലെയും ബന്ധു നിയമനത്തെ ന്യായീകരിച്ച്‌ മന്ത്രി വീണ്ടും രംഗത്തെത്തിയിരുന്നു. ബന്ധുവെന്ന നിലയിലല്ല, പൊതു പ്രവര്‍ത്തനത്തിലെ പരിചയ സമ്പന്നൻ എന്ന നിലയിലാണ് ബെന്നി തോമസിന്‍റെ നിയമനമെന്ന് കെപിസിസി യോഗത്തിന് ശേഷം മന്ത്രി പറഞ്ഞിരുന്നു.

നിയമപരമായ തടസ്സമില്ലെന്ന വാദവും ആവര്‍ത്തിച്ചു. മന്ത്രി സണ്ണി ജോസഫിൻ്റെ സഹോദരി ഭർത്താവും കോണ്‍ഗ്രസ് നേതാവുമായ ബെന്നി തോമസിനെ മന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയാക്കിയതാണ് വിവാദമായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വന്ദേ മാതരം 150 വാർഷികാഘോഷത്തിൽ ലോക്സഭയിൽ 10 മണിക്കൂർ നീണ്ടു നിൽക്കുന്ന പ്രത്യേക ചർച്ച

ന്യൂഡൽഹി : വന്ദേ മാതരം 150 വാർഷികാഘോഷത്തിൽ ഇന്ന് ലോക്സഭയിൽ 10 മണിക്കൂർ നീണ്ടു നിൽക്കുന്ന പ്രത്യേക ചർച്ച നടക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച ഉദ്ഘാടനം ചെയ്യും. ചർച്ചയിൽ മൂന്ന് മണിക്കൂർ ഭരണകക്ഷിയായ...

ഇന്ന് ഈസ്റ്റർ

പത്തനംതിട്ട: ഉയിർപ്പിന്റെ പ്രത്യാശയിൽ ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു ഉയിർത്തെഴുന്നേറ്റതിന്‍റെ ഓർമ പുതുക്കി ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷയും നടന്നു. ഇന്നലെ വൈകിട്ട് തുടങ്ങിയ പ്രാർത്ഥനകളും ശുശ്രൂഷകളും...
- Advertisment -

Most Popular

- Advertisement -