Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaഗ്യാസ്ട്രോഎന്ററോളജി ചികിത്സാരംഗത്ത്...

ഗ്യാസ്ട്രോഎന്ററോളജി ചികിത്സാരംഗത്ത് ചരിത്രനേട്ടവുമായി ബിലീവേഴ്സ്

തിരുവല്ല : മധ്യതിരുവിതാംകൂറിലെ ആരോഗ്യമേഖലയിൽ പുതിയൊരു നാഴികക്കല്ല് സൃഷ്ടിച്ചു ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാധുനിക ‘ഇ.യു.എസ് – ആർ.എഫ്.എ’ (Endoscopic Ultrasound-Guided Radiofrequency Ablation) ചികിത്സ വിജയകരമായി പൂർത്തിയാക്കി. 

ഗ്യാസ്ട്രോഎന്ററോളജി വിഭാഗം മേധാവി ഡോ. ദീപക് ജോൺസന്റെയും CeAGE (Centre for Advanced GI Endoscopy) സംഘത്തിന്റെയും നേതൃത്വത്തിലാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. കൊച്ചിക്ക് പുറത്ത് ഇത്തരമൊരു അത്യാധുനിക എൻഡോസ്കോപ്പിക് ചികിത്സാ രീതി ആദ്യമായാണ് വിജയകരമായി നിർവഹിക്കുന്നത് എന്നത് ഈ നേട്ടത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു.

50 വയസ്സ് പ്രായമുള്ള സ്ത്രീയുടെ പാൻക്രിയാസ്സിൽ കണ്ടെത്തിയ ‘ന്യൂറോ എൻഡോക്രൈൻ ട്യൂമർ’ ആണ് തത്സമയ എൻഡോസ്കോപ്പിക് അൾട്രാസൗണ്ട് (EUS) മാർഗ്ഗനിർദ്ദേശത്തോടെയുള്ള റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ വഴി വിജയകരമായി നീക്കം ചെയ്തത്. പരമ്പരാഗത ശസ്ത്രക്രിയകളിലെ സങ്കീർണ്ണതകൾ ഒഴിവാക്കി ട്യൂമർ കോശങ്ങളെ എൻഡോസ്കോപ്പി വഴി കൃത്യമായി കണ്ടെത്തി നശിപ്പിക്കുന്ന മിനിമലി ഇൻവേസീവ് ചികിത്സാ രീതിയാണിത്.

രോഗിയെ യാതൊരുവിധ ശാരീരികബുദ്ധിമുട്ടുകളും ഇല്ലാതെ തൊട്ടടുത്ത ദിവസം തന്നെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യാൻ സാധിച്ചു എന്നത് ഈ ചികിത്സാ രീതിയുടെ വലിയൊരു സവിശേഷതയാണ്. അഡ്വാൻസ്ഡ് തെറാപ്യൂട്ടിക് എൻഡോസ്കോപ്പി രംഗത്ത് വലിയൊരു വിപ്ലവത്തിനാണ് ബിലീവേഴ്സ് ആശുപത്രി ഇതോടെ തുടക്കം കുറിച്ചത്.

ഉന്നത നിലവാരത്തിലുള്ള രോഗീപരിചരണവും അത്യാധുനിക ചികിത്സാ സൗകര്യങ്ങളും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുവാൻ ബിലീവേഴ്സ് ആശുപത്രി നടത്തുന്ന നിരന്തരപരിശ്രമങ്ങളുടെ ഫലമാണ് ഡോ. ദീപക് ജോൺസന്റെയും സംഘത്തിന്റെയും ഈ വിജയമെന്ന് കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജറുമായ റവ ഫാ സിജോ പന്തപ്പള്ളിൽ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധം ,ഇന്ത്യക്ക് കൂടുതൽ താരിഫ് : ട്രംപ്

വാഷിംഗ്‌ടൺ : റഷ്യയ്ക്കുമേൽ കൂടുതൽ ഉപരോധങ്ങൾ കൊണ്ടുവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ്.റഷ്യൻ എണ്ണ വാങ്ങുന്ന രാഷ്ട്രങ്ങൾക്കു മേൽ കൂടുതൽ താരിഫ് ഏർപ്പെടുത്തുമെന്നും വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ട്രംപ് സൂചിപ്പിച്ചു...

സ്പാ സെന്‍ററിലെ ബലാത്സംഗം : പിന്നിൽ ക്വട്ടേഷനെന്ന് സ്പാ ഉടമ

തിരുവല്ല : തിരുവല്ലയിലെ സ്പാ സെന്‍ററിലെ ജീവനക്കാരിയെ ഗുണ്ടാസംഘം ബലാത്സംഗം ചെയ്‌ത സംഭവത്തിൽ ഗുരുതര ആരോപണവുമായി സ്പാ ഉടമ .സംഭവത്തിനു പിന്നിൽ ക്വട്ടേഷനാണെന്ന് സ്പാ ഉടമ ഡോ. സഞ്ജയ് ആരോപിക്കുന്നു.ഗുണ്ടാപിരിവ് നൽകാത്തതിലുള്ള അതിക്രമം...
- Advertisment -

Most Popular

- Advertisement -