Friday, August 14, 2026
No menu items!

subscribe-youtube-channel

HomeNewsNationalകെജി മുതൽ...

കെജി മുതൽ പിജി വരെ വിദ്യാഭ്യാസം തികച്ചും സൗജന്യം: പ്രഖ്യാപനവുമായി ഒഡീഷയിലെ ബിജെപി സർക്കാർ

ന്യൂഡൽഹി: ഒഡീഷയിൽ  കെജി മുതൽ പിജി വരെ വിദ്യാഭ്യാസം തികച്ചും സൗജന്യമാക്കി സർക്കാർ. ആദ്യ ബിജെപി സർക്കാരിൻറ രണ്ടാം വാർഷിക വേളയിലാണ് മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെ ചരിത്ര പ്രഖ്യാപനം നടത്തിയത്. ഇതോടെ രാജ്യത്ത് ആദ്യമായി അംഗൻവാടി മുതൽ പിജി വരെ സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കുന്ന സംസ്ഥാനമായി ഒഡീഷ മാറി.

ഒഡീഷയിലെ പത്ത് ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക്  നേരിട്ട് പ്രയോജനം ചെയ്യും. സാമ്പത്തിക പരിമിതികൾ ഉന്നത വിദ്യാഭ്യാസത്തിന് തടസ്സമാകരുതെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒഡീഷയിലെ സർക്കാർ കോളേജുകളിലും സർവകലാശാലകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഒരു രൂപ പോലും ഫീസായി നൽകേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് വർഷത്തിനിടെ പിന്നാക്കം വിഭാഗങ്ങൾക്ക് പ്രയോജനപ്പെടുന്ന പദ്ധതികൾ ഉൾപ്പെടെ  121 ക്ഷേമ, വികസന പദ്ധതികൾ ആരംഭിച്ചതായി മാജി പറഞ്ഞു. ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം ഒരാൾക്ക് 5 കിലോഗ്രാം അധികമായി നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്‌കൂളുകൾ ജൂൺ രണ്ടിന് തുറക്കും :  മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം : അവധി കഴിഞ്ഞ് സ്‌കൂളുകൾ ജൂൺ രണ്ടിന് തുറക്കും എന്നും സംസ്ഥാന പ്രവേശനോത്സവം ആലപ്പുഴയിൽ നടത്തുമെന്നും  മന്ത്രി വി.ശിവൻകുട്ടി. സ്കൂൾ തുറക്കുന്നതിന് മുൻപ് യൂണിഫോമും അരിയും വിതരണം ചെയ്യും. മെയ് 10നകം പാഠപുസ്തകം...

നവ കേരള സർവ്വേ നിയമവിരുദ്ധം : ഹൈക്കോടതി റദ്ദാക്കി

കൊച്ചി : സംസ്ഥാന സർക്കാരിന്റെ നവ കേരള സർവ്വേ റദ്ദാക്കി ഹൈക്കോടതി. സർവേ നിയമവിരുദ്ധമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പരിപാടിക്ക് ബജറ്റ് അലോക്കെഷനോ ധനകാര്യ വകുപ്പിന്റെ അനുമതിയോ ഇല്ല എന്ന് കോടതി കണ്ടെത്തി.കെ എസ്...
- Advertisment -

Most Popular

- Advertisement -