Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsആഭ്യന്തര സുരക്ഷ...

ആഭ്യന്തര സുരക്ഷ ഭീഷണി: അനധികൃത ബംഗ്ലാദേശികളെ കണ്ടെത്തി  പുറത്താക്കണം: ഹിന്ദു ഐക്യവേദി

തൃശൂര്‍: സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന എല്ലാ ബംഗ്ലാദേശി പൗരന്മാരെയും കണ്ടെത്തി ഉടന്‍ പുറത്താക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. വ്യാജരേഖകള്‍ ഉണ്ടാക്കിയാണ് ആസാമികളും, ബംഗാളികളും ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇവര്‍ വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ച് വരുന്നത്.

കഴിഞ്ഞ 13 വര്‍ഷമായി ഭാരതത്തിലേക്ക് നുഴഞ്ഞ് കയറിയ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ പത്ത് പേരെ കൊട്ടാരക്കര തൃക്കണ്ണമംഗലത്ത്‌നിന്ന് പിടികൂടിയ സംഭവം ആശങ്കയുളവാക്കുന്നു. കഴിഞ്ഞ വര്‍ഷം വടക്കന്‍ പറവൂരില്‍ നിന്നും വ്യാജ രേഖകള്‍ ചമച്ച് അനധികൃതമായി താമസിച്ച് വന്ന 27 ബംഗ്ലാദേശി പൗരന്‍മാരെ അറസ്റ്റ് ചെയ്ത സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്.

സമാനമായ നിരവധി സംഭവങ്ങള്‍ ഇതിനോടകം പുറത്ത് വന്ന് കഴിഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളുടെ മറവിലാണ് അരലക്ഷത്തോളം അനധികൃത ബംഗ്ലാദേശികള്‍ നമ്മുടെ ആഭ്യന്തര സുരക്ഷക്ക് കടുത്ത ഭീഷണിയായി ഇവിടെഅധിവസിക്കുന്നത്.

ഇവര്‍ക്ക് വ്യാജ ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും വരെ തയാറാക്കി നല്‍കുന്ന മാഫിയ സംഘങ്ങള്‍ നിഗൂഢമായി പ്രവര്‍ത്തിച്ച് വരുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. നിയമപരമായ ലൈസന്‍സോ വ്യക്തമായ മേല്‍വിലാസമോ ഇല്ലാത്ത അക്ഷയ സെന്ററുകളാണ് ഇവര്‍ക്ക് വ്യാജരേഖകള്‍ നല്‍കുന്നത്.

ഈ വിഷയത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന ഉദാസീനഭാവം ഉപേക്ഷിക്കണമെന്നും അനധികൃത കുടിയേറ്റക്കാര്‍ ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാണെന്നും ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധാകരന്‍, സംസ്ഥാന സെക്രട്ടറി പി.എന്‍. അശോകന്‍, ജില്ല പ്രസിഡന്റ് സജിത് വി. നമ്പൂതിരിപ്പാട്, ജില്ല ജനറല്‍ സെക്രട്ടറി സി.ബി. പ്രദീപ് കുമാര്‍ എന്നിവര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് എസ്‌ഐആറിന് തുടക്കം : ഗവര്‍ണര്‍ക്ക് എന്യൂമറേഷന്‍ ഫോം നല്‍കി

തിരുവനന്തപുരം : സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ ആദ്യ എന്യൂമറേഷന്‍ ഫോം ഗവര്‍ണര്‍ക്ക് നല്‍കിയാണ് എസ്‌ഐആറിന് തുടക്കമായത്. പുതുക്കിയ വോട്ടര്‍പട്ടികയില്‍ യോഗ്യരായ...

യുക്രൈൻ വിഷയത്തിൽ ഇടപെട്ടത്തിന് ട്രംപിനും മോദിക്കും നന്ദിപറഞ്ഞ് പുടിൻ

മോസ്കോ : യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ള ആ​ഗോള നേതാക്കളുടെ ശ്രമങ്ങൾക്ക് നന്ദിയറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്‍.യുക്രൈനുമായി 30 ദിവസത്തെ വെടിനിര്‍ത്തലിന്...
- Advertisment -

Most Popular

- Advertisement -