Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല യുവതീ...

ശബരിമല യുവതീ പ്രവേശന വിഷയം: എ പത്മകുമാറിന്റെ വെളിപ്പെടുത്തല്‍ തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട്  ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ വെളിപ്പെടുത്തല്‍ തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അത്തരത്തിലൊകു പ്രശ്‌നം ഉണ്ടായിട്ടില്ല. പത്മകുമാറിനെ സന്നിധാനത്തു നിന്നും മാറ്റി നിര്‍ത്തേണ്ട യാതൊരു ആവശ്യവും മുഖ്യമന്ത്രിയുടെ ഓഫീസിന് ഇല്ല.

മാറ്റി നിര്‍ത്തിയെന്നൊക്കെ പറയുന്നതിനെപ്പറ്റി തനിക്ക് അറിയാവുന്ന കാര്യമല്ല. ഇന്നത്തെ കാലത്ത് ആത്മകഥ എഴുതുന്നത് ഒരു പുതുമയുള്ള കാര്യമല്ല. പലരും ആത്മകഥ എഴുതുന്നുണ്ടല്ലോ. അദ്ദേഹം എഴുതട്ടെ. എടുക്കേണ്ട തീരുമാനങ്ങള്‍ എടുക്കും. അതിന് ഇതൊന്നും ബാധകമായി വരില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

ശബരിമലയിൽ യുവതികൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തിയെന്നാണ് മുൻ ദേവസ്വം പ്രസിഡന്റായ എ പത്മകുമാർ ആരോപിച്ചത്. ഇതിന് ചരട് വലിച്ചത് പാര്‍ട്ടിയിയിലും അന്നത്തെ ഭരണ നേതൃത്വത്തിലും സ്വാധീനമുണ്ടായിരുന്ന ഒരു ഉന്നതനാണെന്നും പത്മകുമാർ അടുത്ത സുഹ്യത്തിനോട് വെളുപ്പെടുത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിന് സർക്കാർ അനുമതി നൽകിയിട്ടില്ല: മുൻ സർക്കാരിന് മറുപടിയുമായി  മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അയച്ച കത്തിന് മറുപടി നൽകി മുഖ്യമന്ത്രി വി.ഡി സതീശൻ. ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ അദാനി കമ്പനിയുടെ ഓഹരി വില്‍പനയുമായി...

സംസ്ഥാന ബജറ്റ് നാളെ

തിരുവനന്തപുരം :  രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ ബജറ്റ് നാളെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും.അടുത്ത മുഴുവൻ സാമ്പത്തിക വർഷത്തേക്കുള്ള സമ്പൂർണ ബജറ്റാണ് സർക്കാർ അവതരിപ്പിക്കുന്നത്. മൂന്നാം വട്ടവും ഭരണം നിലനിര്‍ത്തുക...
- Advertisment -

Most Popular

- Advertisement -