Tuesday, August 18, 2026
No menu items!

subscribe-youtube-channel

HomeNewsKochiസിഎംആര്‍എല്‍- എക്‌സാലോജിക്...

സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസ് :  വീണ ടിയെ  ഇഡി ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടിയെ ഇന്ന് ഇഡി ചോദ്യം ചെയ്യും. സിഎംആര്‍എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എക്‌സാലോജിക് കമ്പനി ഉടമയായിരുന്ന ടി വീണയോട് ഇഡി ചോദിച്ചറിയും. വെള്ളിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അനാരോഗ്യം കാരണം സാവകാശം തേടുകയായിരുന്നു.

സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച 2.78 കോടി എങ്ങനെ വിനിയോഗിച്ചു എന്നതടക്കമുള്ള കാര്യങ്ങളില്‍ ഇഡി വ്യക്തത തേടും. സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ മുന്‍പ് നല്‍കിയ മൊഴികള്‍ അടിസ്ഥാനമാക്കിയും ചോദ്യം ചെയ്യാനാണ് ഇ ഡിയുടെ തീരുമാനം. സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ ഇതാദ്യമായാണ് ടി വീണയെ ഇഡി ചോദ്യം ചെയ്യുന്നത്.

നേരത്തേ വീണയുടെ പിതാവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും ഭര്‍ത്താവ് മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും അടക്കം വിവിധയിടങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് ചില രേഖകള്‍ ലഭിച്ചുവെന്ന് ഇഡി വ്യക്തമാക്കിയിരുന്നു.

എസ്എഫ്‌ഐഒയുടെ കൈവശമുള്ള രേഖകള്‍ അടക്കം ഇഡിക്ക് ലഭിച്ചിട്ടുണ്ട്. 2016-17 കാലത്ത് തുടങ്ങിയതാണ് എക്‌സാലോജികും-സിഎംആര്‍എല്ലുമായിട്ടുള്ള കത്തിടപാടുകളും കരാര്‍ രേഖകളും ഇഡി സമാഹരിച്ചിട്ടുണ്ട്. 2016 ലാണ് വീണയും സിഎംആര്‍എല്ലും തമ്മില്‍ കരാര്‍ ഒപ്പിടുന്നത്. 2017 ല്‍ എക്‌സാലോജികും സിഎംആര്‍എല്ലും തമ്മിലും കരാറില്‍ ഏര്‍പ്പെടുന്നത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുടിവെള്ള കിയോസ്കിൽ നിന്ന്  തീർത്ഥാടക ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം: വത്സൻ തില്ലങ്കേരി

കൊല്ലം : നീലിമലയിൽ കുടിവെള്ള കിയോസ്കിൽ നിന്ന്  തീർത്ഥാടക ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ വത്സൻ തില്ലങ്കേരി. അധികൃതരുടെ അനാസ്ഥമൂലമുണ്ടായ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ...

ആറന്മുള ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമായ ഇന്ന്  ആചാരങ്ങൾ പാലിച്ച് ഉത്രട്ടാതി ആചാര ജലമേള

ആറന്മുള : പമ്പയുടെ ഓളങ്ങളിൽ വഞ്ചിപ്പാട്ടിൻ്റെ ശീലുകൾ മുഴക്കി ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമായ ഇന്ന്  ആചാരങ്ങൾ പാലിച്ച് ഉത്രട്ടാതി ആചാര ജലമേള നടന്നു ഇക്കുറി കന്നിമാസത്തിലെ ഉതൃട്ടാതി നാളായ സെപ്റ്റംബർ 18ന് ആറന്മുള...
- Advertisment -

Most Popular

- Advertisement -