Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് വൈകീട്ട്...

സംസ്ഥാനത്ത് വൈകീട്ട് ആറ് മുതല്‍ രാത്രി പന്ത്രണ്ട് വരെ വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈകീട്ട് ആറ് മുതല്‍ രാത്രി പന്ത്രണ്ട് മണിവരെ വൈദ്യുതി നിയന്ത്രണം. ജൂണ്‍ 30 വരെ നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യതി ലഭ്യതയില്‍ വന്‍ കുറവുണ്ടായ സാഹചര്യത്തിലാണ് നടപടി. മഴക്കുറവ് ഉത്പാദനത്തെ ബാധിച്ചതായും കെഎസ്ഇബി അറിയിച്ചു.

എല്‍നിനോ പ്രതിഭാസം തുടര്‍ന്നതിനെ തുടര്‍ന്ന് രാജ്യത്താകമാനം വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായി. ആഭ്യന്തര ഉത്പാദനം അതിന്റെ പൂര്‍ണ തോതില്‍ ലഭിക്കുന്നുണ്ടെങ്കിലും പ്രതിദിനം 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകുന്നതായി കെഎസ്ഇബി വ്യക്തമാക്കി. സംസ്ഥാനത്ത് പ്രതിദിനം 4900 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. അതിന്റെ കുറവ് ജൂണ്‍ 30 വരെയുണ്ടാകുമെന്നാണ് കെഎസ്ഇബി കരുതുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് സിപിഎം സിറ്റിങ് എംഎൽഎമാരെ തന്നെ മത്സരിപ്പിച്ചേക്കും

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സിപിഐഎമ്മിന്റെ സിറ്റിങ് എംഎൽഎമാർ എല്ലാവരും മത്സരിച്ചേക്കും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. വിജയസാധ്യത പരിഗണിച്ചാണ് എല്ലാ സിറ്റിങ്ങ്...

മദ്യലഹരിയിൽ കാറോടിച്ച് അപകടം : നടൻ ബൈജുവിനെതിരെ കേസ്

തിരുവനന്തപുരം : മദ്യപിച്ച് കാറോടിച്ച് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച നടൻ ബൈജു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അർധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്തുവച്ചാണ് സംഭവം. അമിതവേ​ഗതയിൽ എത്തിയ ബൈജുവിന്റെ കാർ സ്കൂട്ടറിലും വൈദ്യുത...
- Advertisment -

Most Popular

- Advertisement -