Friday, August 28, 2026
No menu items!

subscribe-youtube-channel

HomeNewsവടശ്ശേരിക്കരയിൽ ബൈക്ക്...

വടശ്ശേരിക്കരയിൽ ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് അപകടം: യുവാവ് മരിച്ചു

പത്തനംതിട്ട: ബൈക്ക് നിയന്ത്രണം വിട്ട്  തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. തലച്ചിറ സ്വദേശി അദ്വൈത് (29)ആണ് മരിച്ചത്. വടശ്ശേരിക്കര ചെങ്ങറ മുക്ക് ഓട്ടോ സ്റ്റാൻഡിന് എതിർവശത്തുള്ള തോട്ടിലാണ് അപകടമുണ്ടായത്.
​കഴിഞ്ഞദിവസം രാത്രി 12 ന് ആയിരുന്നു അപകടം നടന്നതെന്നാണ് വിവരം.

തലച്ചിറ ഭാഗത്തുനിന്നും ഇറക്കം ഇറങ്ങിവന്ന ബൈക്ക് നിയന്ത്രണം തെറ്റി റോഡിന് എതിർവശത്തുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. ബൈക്കിൽ രണ്ട് യുവാക്കളാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റേയാൾക്ക് പരിക്കുകളൊന്നുമില്ലാതെ രക്ഷപെട്ടു.

​രാത്രിയിലാണ് അപകടം നടന്നത്. വിജനമായ പ്രദേശമായതിനാൽ ഇന്ന് രാവിലെ ആറുമണിവരെ അപകടവിവരം പുറംലോകം അറിഞ്ഞിരുന്നില്ല. രാവിലെ നാട്ടുകാരാണ് തോട്ടിൽ അപകടത്തിൽപ്പെട്ട നിലയിൽ ബൈക്കും യുവാക്കളെയും കണ്ടെത്തിയത്.

ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അദ്വൈതിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

42- മത് ശ്രീമദ് ഭാഗവത സത്രം : 108 സമ്പൂർണ്ണ നാരായണീയ പാരായണം തുടക്കമായി

ആലപ്പുഴ: 2025 ഏപ്രിൽ 3 മുതൽ 14 വരെ ആലപ്പുഴ കലവൂർ മാരൻ കുളങ്ങര ശ്രീ ഭഗവതീ ക്ഷേത്രത്തിൽ നടത്തപ്പെടുന്ന 42-ആമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിൻ്റെ മുന്നോടിയായി 108 സമ്പൂർണ്ണ...

റിപ്പബ്ലിക് ദിനാഘോഷം : ഗവർണർ ദേശീയ പതാക ഉയർത്തും

തിരുവനന്തപുരം : ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നാളെ (ജനുവരി 26) രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തുന്നതോടെ ആരംഭിക്കും. ഗവർണ്ണറോടൊപ്പം മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കും. തുടർന്ന്...
- Advertisment -

Most Popular

- Advertisement -