Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമെഡിക്കൽ കോളേജിൽ...

മെഡിക്കൽ കോളേജിൽ ഇപ്പോഴുള്ള സൗകര്യങ്ങൾ പൂർണ്ണ തോതിൽ ഉപയോഗപ്പെടുത്തണം – ജി സുധാകരൻ എംഎൽഎ

ആലപ്പുഴ: മെഡിക്കൽ കോളേജിൽ ഇപ്പോഴുള്ള സൗകര്യങ്ങൾ പൂർണതോതിൽ വിനിയോഗിക്കണമെന്ന് ജി സുധാകരൻ എംഎൽഎ. ദേശീയ ക്ഷയരോഗ നിർമ്മാർജ്ജന കർമ്മ പരിപാടിയുടെയും  അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെയും   വിവിധ മത്സര വിജയികൾക്കുള്ള സമ്മാനവിതരണത്തിന്റെയും ഉദ്ഘാടനം സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ലെക്ചർ ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു ജി സുധാകരൻ.

മെഡിക്കൽ കോളേജ് രാഷ്ട്രീയവേദി ആക്കരുത്. മെഡിക്കൽ കോളേജ് വികസന കാര്യത്തിൽ ആരോഗ്യവകുപ്പ് മന്ത്രി മുൻകൈയെടുക്കുന്ന ആളാണെന്നും ജി. സുധാകരൻ പറഞ്ഞു. ഇന്ത്യയിൽ ക്ഷയ രോഗികളുടെ എണ്ണത്തിൽ കാര്യമായി കുറവ് വന്നിട്ടുണ്ടെങ്കിലും  ഇപ്പോഴും ലോകത്തെ 25% ക്ഷയരോഗികളും ഇന്ത്യയിലാണ്. ആരോഗ്യകരമായ നല്ല ഭക്ഷണം കഴിക്കുന്നതിലൂടെ ക്ഷയരോഗത്തെ കുറയ്ക്കാം.

ബീഡിയും വലിക്കണം,മദ്യവും കഴിക്കണം, ക്ഷയരോഗവും പോണം എന്ന് പറഞ്ഞാൽ നടക്കില്ല-അദ്ദേഹം പറഞ്ഞു. കെ സി വേണുഗോപാൽ എംപി മെഡിക്കൽ കോളേജ് വികസനത്തിൽ മുൻകൈ എടുക്കുന്നുണ്ട്. എല്ലാവരുടെയും സഹകരണത്തോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ഇപ്പോഴുള്ളതിൽ നിന്ന് മെച്ചപ്പെടുത്തുമെന്നും എംഎൽഎ പറഞ്ഞു.

ക്ഷയരോഗ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞവർഷം ക്ഷയരോഗ വിമുക്തമായി പ്രഖ്യാപിക്കപ്പെട്ട ജില്ലയിലെ  35 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പുരസ്കാര വിതരണവും എം.എൽ.എ നിർവഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മനീഷ് എം പുറക്കാട് അധ്യക്ഷത വഹിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുടുംബ വഴക്കിനെ തുടർന്ന് വീടിന് തീയിട്ട് ഭർത്താവ് : ഭാര്യയ്ക്കും മകനും പൊള്ളലേറ്റു

പത്തനംതിട്ട : പത്തനംതിട്ട വകയാർ കൊല്ലംപടിയിൽ വീടിന് തീയിട്ട് ഭർത്താവ്. ഭാര്യയോടുള്ള സംശയത്തെ തുടർന്ന് ഭർത്താവ് സിജു പുലർച്ചെ ഒന്നരയോടെ വീടിന് തീയിടുകയായിരുന്നു.ഭാര്യ രജനിയും രണ്ടു കുട്ടികളുമാണ് വിട്ടിലുണ്ടായിരുന്നത് .പൊള്ളലേറ്റ രജനിയും ഇളയ...

ക്ഷീര തീരം പദ്ധതി മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പുതിയ വരുമാനസ്രോതസ്സാകും- മന്ത്രി ജെ ചിഞ്ചുറാണി

ആലപ്പുഴ: പാൽ ഉല്പാദനത്തിൽ  സംസ്ഥാനം സ്വയംപര്യാപ്തമാകുവാൻ  എല്ലാവരും ഒത്തു ചേർന്ന് പരിശ്രമിക്കണമെന്ന് ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പുന്നപ്ര ക്ഷീരസംഘത്തിന്റെ ആഭിമുഖ്യത്തിൽ  സംഘടിപ്പിക്കുന്ന ആലപ്പുഴ ജില്ലാ ക്ഷീര സംഗമവും...
- Advertisment -

Most Popular

- Advertisement -