Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryചങ്ങനാശേരി അതിരൂപത...

ചങ്ങനാശേരി അതിരൂപത കെസിബിസി മദ്യ- ലഹരി വിരുദ്ധ സമിതി മന്ത്രി എം.ലിജുവിന് നിവേദനം സമർപ്പിച്ചു.

ചങ്ങനാശേരി : വീര്യം കുറഞ്ഞ മദ്യ വിതരണത്തിനായുള്ള നയം എത്രയും വേഗം പിൻവലിക്കണമെന്നും കേരളത്തിൽ പൊട്ടിമുളച്ചു കൊണ്ടിരിക്കുന്ന ബാറുകളുടെ എണ്ണം കുറയ്ക്കണം, ശക്തമായ പോലീസ് എക്സൈസ് പരിശോധന, സ്കൂളുകളുടെയും കോളേജുകളുടെയും പരിസരം 50/100 മീറ്റർ എന്നത് മാറ്റി 500 മീറ്റർ പരിധിയിലയ്ക്ക് മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള ചങ്ങനാശേരി അതിരൂപതാ കെസിബിസി മദ്യ ലഹരി വരുദ്ധ സമിതിയുടെ നിവേദനം സംസ്ഥാന എക്‌സൈസ് വകുപ്പുമന്ത്രിയ്ക്ക് സമർപ്പിച്ചു.

ചങ്ങനാശേരി അതിരൂപതാ അദ്ധ്യക്ഷൻ മാർ തോമസ് തറയിൽ പിതാവിൻ്റെ നേതൃത്വത്തിൽ നൽകിയ നിവേദക സംഘത്തിൽ അതിരൂപതാ മുഖ്യ വികാരി ജനറാൾ മോൺ. ഫാ. ആൻ്റണി ഏത്തയ്ക്കാട്ട്, വികാരി ജനറാൾ ഫാ.ഡോ.സകറിയാ കന്യാക്കോണിൽ, ഫാ. ജോർജ് പനക്കേഴം, ഫാ. ജീൻസ് ചോരോട്ട് ചാമക്കാല, ഫാ.മദ്യ- ലഹരി വിരുദ്ധ സമിതി ഭാരവാഹികളായ തോമസുകുട്ടി മണക്കുന്നേൽ, ബേബിച്ചൻ പുത്തൻപറമ്പിൽ, കെ.പി മാതൃൂ കടന്തോട്, ടി എം മാത്യൂ തുടങ്ങിയവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയം നഗരത്തിൽ നാട്ടുകാരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയം : നഗര മധ്യത്തിൽ ഏഴുപേരെ കടിച്ചു പരിക്കേൽപ്പിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ വെറ്റിനറി കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 11 മണി മുതൽ രണ്ടു...

തിരുവല്ല റെയിൽവേ സ്റ്റേഷന് പ്രത്യേക പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ട്  അനൂപ് ആന്റണി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്ത് നൽകി

ന്യൂഡൽഹി : പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ എന്ന നിലയിൽ തിരുവല്ലയ്ക്ക് പ്രത്യേക പരിഗണന നൽകിയുള്ള  സമഗ്ര വികസന പദ്ധതി റിപ്പോർട്ട് അനൂപ് ആന്റണി കേന്ദ്ര റെയിൽവേ മന്ത്രി  അശ്വിനി വൈഷ്ണവിന് ...
- Advertisment -

Most Popular

- Advertisement -