Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsപാറമടക്കുളത്തിൽ രണ്ട്...

പാറമടക്കുളത്തിൽ രണ്ട് വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: എരുമേലിയിലെ പാറമടക്കുളത്തിൽ രണ്ട് വിദ്യാർത്ഥികളെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എരുമേലി കൊടിത്തോട്ടം സ്വദേശിയും ഓട്ടോമൊബൈൽ വിദ്യാർത്ഥിയുമായ ചീരംചേമ്പിൽ ആഷ്‌ലിൻ, പ്ലസ് വൺ വിദ്യാർത്ഥി തടത്തിൽ ആഷീർ എന്നിവരാണ് മരിച്ചത്.

പാറമടക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം എത്തിയതായിരുന്നു ഇരുവരും. കാൽ വഴുതി വീണാണ് അപകടമെന്നാണ് സൂചന. എന്തിനാണ് ഇവർ ഇവിടെ എത്തിയതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. വൈകിട്ട് 5.30 വരെ മരിച്ച രണ്ട് പേരെയും സുഹൃത്തുക്കളായ മറ്റ് രണ്ട് പേരെയും ഒരുമിച്ച് നാട്ടുകാർ കണ്ടിരുന്നു. ഇതിന് ശേഷമാണ് അപകടമുണ്ടായത്.

രണ്ട് പേർ പാറമടക്കുളത്തിൽ വീണ വിവരം കൂടെയുണ്ടായിരുന്നവർ തന്നെയാണ് പ്രദേശവാസികളെ അറിയിച്ചത്. മൃതദേഹങ്ങൾ എരുമേലിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൽ.കെ അദ്വാനി ആശുപത്രിയിൽ

ന്യൂ ഡൽഹി : മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അദ്വാനിയെ(96) വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോളോ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹം നിരീക്ഷണത്തിലാണ്. അദ്വാനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു....

മഴ: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  അവധി: ജില്ലയില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ 

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ ജലനിരപ്പ് താഴ്ന്നിട്ടില്ലാത്ത സാഹചര്യത്തിൽ  കുട്ടികളുടെ സുരക്ഷ മുൻനിർത്തി നാളെ (29) കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും അംഗനവാടികൾക്കും ജില്ലാ കളക്ടർ...
- Advertisment -

Most Popular

- Advertisement -