Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaചമ്പക്കുളം മൂലം...

ചമ്പക്കുളം മൂലം വള്ളംകളി ഇന്ന്

ആലപ്പുഴ : ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം ജലോത്സവം ഇന്ന് .ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് മത്സരം തുടങ്ങുക.ജലോത്സവം ടൂറിസം മന്ത്രി പി. സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. ഏഴ് ചുണ്ടൻവള്ളങ്ങൾ ഉൾപ്പെടെ 14 കളിവള്ളങ്ങളാണ് ഇത്തവണ ചമ്പക്കുളം മൂലം ജലോത്സവത്തിൽ മാറ്റുരയ്‌ക്കുന്നത്.

കേരളത്തിലെ ഏറ്റവും പഴക്കമേറിയ ജലോത്സവങ്ങളിലൊന്നാണ് ചമ്പക്കുളം പമ്പയാറ്റിൽ മിഥുനമാസത്തിലെ മൂലം നാളിൽ നടക്കുന്ന ജലോത്സവം. അമ്പലപ്പുഴ ശ്രീക്രിഷ്ണ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ദിനവുമായി ബന്ധപ്പെട്ടാണ് ചമ്പക്കുളം വള്ളംകളി എല്ലാ വർഷവും നടത്തുന്നത്. കേരളത്തിലെ വള്ളംകളി മത്സരങ്ങളുടെ സീസൺ ആരംഭിക്കുന്നത് ചമ്പക്കുളം വള്ളംകളിയോടെയാണ്.

വള്ളം കളിക്ക് അവധി അനുവദിക്കണമെന്ന കുട്ടനാട് എം എൽ എ റെജി ചെറിയാന്റെ നിയമസഭയിലെ ആവശ്യത്തോട് മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ അനൗദ്യോഗിക പ്രതികരണം വിവാദമായിരുന്നു.ഇതിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധം നടത്തിയിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെരുവ് നായ കടിച്ചു: പേവിഷബാധയേറ്റ് അടൂര്‍ സ്വദേശി മരിച്ചു

അടൂർ:തെരുവുനായയുടെ കടിയേറ്റ അടൂർ സ്വദേശി പേവിഷബാധയേറ്റ് മരിച്ചു.അടൂര്‍ വെള്ളക്കുളങ്ങര പരവൂര്‍ കാലായില്‍ പി.എം. സൈമണ്‍(63)ആണ് ഇന്ന് രാവിലെ മരിച്ചത്.കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആദിക്കാട്ടുകുളങ്ങര ആക്രിക്കടയിൽ ജോലിക്കാരനായ സൈമണിനെ അവിടെ വച്ചാണു നായ...

ജന്മദിനം ആചരിച്ചു

തിരുവല്ല: വിശ്വകർമ്മ സമുദായ ആചാര്യൻ യു.കെ വാസുദേവൻ ആചാരിയുടെ 130 - മത് ജന്മദിനം വിശ്വകർമ്മ ഐക്യ വേദി ജില്ല കമ്മറ്റിയുടെ നേത്യത്വത്തിൽ ആചരിച്ചു. ജില്ല ചെയർമാൻ ടി.ആർ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു....
- Advertisment -

Most Popular

- Advertisement -