Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsവിഴിഞ്ഞം തുറമുഖത്തിലേക്ക്...

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ വികസനത്തിന് പങ്കാളിയാവാൻ ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എംഎസ്‍സി.അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോർട്സിന് കീഴിലെ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരി എംഎസ്‍സി സ്വന്തമാക്കും. എംഎസ്‍സിയുടെ ഉപവിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് വിഴിഞ്ഞം തുറമുഖത്തിൽ പതിമൂവായിരം കോടി രൂപയുടെ നിക്ഷേപം നടത്തും.ഇന്ത്യൻ തുറമുഖ മേഖലയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്.

അദാനിയും എംഎസ്‍സിയും തമ്മിൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെ മൂന്നാം ടെർമിനലിലും തമിഴ്നാട് എന്നോറിലും നിലവിൽ സഹകരണമുണ്ട്. വൻ നിക്ഷേപം സാധ്യമാകുന്നതോടെ വിഴിഞ്ഞം തുറമുഖത്തിന്‍റെ ശേഷി 16 ലക്ഷം ടിഇയുവിൽ നിന്ന് 57 ലക്ഷം ടിഇയു ആകും..കൂടുതൽ കണ്ടെയ്നറുകൾ എത്താനും പശ്ചാത്തല വികസനം കൂടുതൽ മികച്ചതാക്കാനും സാധിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അനധികൃത മത്സ്യബന്ധനം: നടപടി ശക്തമാക്കി

ആലപ്പുഴ: തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തോടെ പ്രജനനത്തിനായി പുഴകളിൽ നിന്നും തോടുകളിലേക്കും പാടശേഖരങ്ങളിലേക്കും ഒഴുക്കിനെതിരെ സഞ്ചരിക്കുന്ന നാടൻ മത്സ്യങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന അനധികൃത മത്സ്യബന്ധനത്തിനെതിരെ ഫിഷറീസ് വകുപ്പ് ശക്തമായ നടപടി തുടങ്ങി. "ഊത്തകയറ്റം" എന്നറിയപ്പെടുന്ന...

എലിവിഷം ചേർത്തുവെച്ച തേങ്ങാകഷ്ണം അബദ്ധത്തിൽ കഴിച്ച വിദ്യാർത്ഥിനി മരിച്ചു

ആലപ്പുഴ : വീട്ടിൽ എലിയെ കൊല്ലുവാനുള്ള വിഷം ചേർത്തുവെച്ച തേങ്ങാകഷ്ണം അബദ്ധത്തിൽ കഴിച്ച വിദ്യാർത്ഥിനി മരിച്ചു. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി (15)യാണ് മരിച്ചത്. വീട്ടിൽ എലി ശല്യം രൂക്ഷമായതോടെ തേങ്ങാ കഷ്ണത്തിൽ എലിവിഷം...
- Advertisment -

Most Popular

- Advertisement -