Monday, August 31, 2026
No menu items!

subscribe-youtube-channel

HomeNewsവീട്ടിൽ അതിക്രമിച്ചുകയറി...

വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

പത്തനംതിട്ട: ഒറ്റയ്ക്കായിരുന്ന വീട്ടമ്മയെ രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചതിന്  വള്ളിക്കോട്  സുധി വിലാസം വീട്ടിൽ സുധീഷ്  (29) നെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. തിങ്കൾ രാത്രി 10 ന് ആണ്  സംഭവം നടന്നത്. വീട്ടമ്മ  ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ ഇയാൾ വീടുമായുള്ള പരിചയം മുതലാക്കി കതകിൽ തട്ടിവിളിക്കുകയും കതക് തുറന്ന ഉടനെ അതിക്രമിച്ചുകയറി വീട്ടമ്മയെ ബലമായി പിടിച്ചുവലിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ആയിരുന്നു.

ഇയാളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ വീട്ടമ്മ അടുത്ത വീട്ടിൽ അഭയം തേടി. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ ഇവരുടെ മൊഴി രേഖപ്പെടുത്തി ഇലവുംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതി മുൻപും ഇത്തരത്തിലുള്ള കേസിൽ ഉൾപ്പെട്ട ആൾ ആണെന്ന് പോലീസ് പറഞ്ഞു. എസ്എച്ച്ഒ അനീഷ്‌ കരിം, എസ്.ഐ കെ. എൻ. അനിൽ, എസ് സി പി ഒ ധനൂപ്  എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുരുഷ നേഴ്‌സിംഗ് ഓഫീസര്‍ നിയമനം

പത്തനംതിട്ട : ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ഥാടന കാലത്ത് പമ്പ മുതല്‍ സന്നിധാനം വരെയും കരിമലയിലും പ്രവര്‍ത്തിക്കുന്ന അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങളില്‍ (ഇഎംസി) ദിവസ വേതനത്തില്‍ 56 പുരുഷ നേഴ്‌സിംഗ് ഓഫീസര്‍മാരെ നിയമിക്കുന്നു....

ഗാര്‍ഹിക പീഡനങ്ങൾ കുറയുന്നില്ല: വി. ആർ. മഹിളാമണി

ആലപ്പുഴ : ഗാര്‍ഹിക പീഡനം കുറയുന്നില്ല എന്ന് ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള പരാതികളാണ്  അദാലത്തിൽ പരിഗണനയ്ക്കു  വരുന്നതെന്ന് കേരള വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ജെന്‍ഡര്‍ പാര്‍ക്ക്...
- Advertisment -

Most Popular

- Advertisement -