Friday, September 11, 2026
No menu items!

subscribe-youtube-channel

HomeNewsHarippadഉസ്‌ബെക്കിസ്താനിൽ മലയാളി...

ഉസ്‌ബെക്കിസ്താനിൽ മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ടു : സഹപാഠി പിടിയിൽ

ഹരിപ്പാട് : ഉസ്ബക്കിസ്ഥാനിൽ എംബിബിഎസ് പഠിക്കുന്ന മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ടു .ഹരിപ്പാട് പിലാപ്പുഴ പുതുക്കാട് സുപ്രഭാതം ഭവനിൽ സാവരിയ (22) ആണ് മരിച്ചത്. സംഭവത്തിൽ മലപ്പുറം ചേലക്കാട് സ്വദേശിയായ സദറുൾ അനം (23) അറസ്റ്റിലായി.

മൂന്ന് ദിവസം മുമ്പാണ് സംഭവം .സാവരിയയും സദറുൾ അനാമും തമ്മിൽ സംസാരിച്ചുനിൽക്കുന്നതിനിടെ വാക്കുതർക്കത്തെ തുടർന്ന് പ്രതി സാവര്യയുടെ തലയിൽ ലാപ്ടോപ് കൊണ്ട് അടിക്കുകയായിരുന്നു.തലച്ചോറിൽ ആന്തരിക രക്തസ്രാവമുണ്ടായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല

പ്രതി സദറുൾ അനത്തിനെ ഉസ്ബക്കിസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരിക്കുകയാണ്.പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ഡൽഹിയിലെത്തിച്ചു .രാത്രിയോടെ ഹരിപ്പാട്ടെ വീട്ടിലെത്തിക്കും .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറ്റൂർ കിഴക്കേ വീട്ടിൽ കാവിൽ അഷ്ടമംഗല ദേവപ്രശ്നം

തിരുവല്ല: ചരിത്രപ്രസിദ്ധവും അതി പുരാതനവുമായ തിരുവല്ല കുറ്റൂർ കിഴക്കേവീട്ടിൽ കാവിൽ  അഷ്ടമംഗല ദേവപ്രശ്നം നടന്നു .ജ്യോതിഷ പണ്ഡിറ്റ് കൃഷ്ണപുരം സുരേഷ് പോറ്റിയുടെ നേതൃത്വത്തിലാണ് ദേവപ്രശ്നം നടന്നത്. രാവിലെ ആറിന് ശാന്തി വി ആർ...

ലഹരിക്കും അക്രമങ്ങക്കുമെതിരെ യുവാക്കൾ കർമ്മനിരതരാകണം – മാർ ക്രിസോസ്റ്റമോസ്

പരുമല : ലഹരിക്കും അക്രമങ്ങൾക്കുമെതിരെ യുവജനങ്ങൾ കർമ്മനിരതരാകണമെന്ന്  പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര ജനറൽ അസംബ്ളി പരുമല സെമിനാരിയിൽ...
- Advertisment -

Most Popular

- Advertisement -