Tuesday, July 14, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള വള്ളസദ്യയ്ക്ക്...

ആറന്മുള വള്ളസദ്യയ്ക്ക് ഇനി അഞ്ച് നാൾ : റെസ്ക്യൂ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ആറന്മുള :  ചരിത്ര പ്രസിദ്ധമായ ആറന്മുള വഴിപാട് വള്ളസദ്യകൾ ജൂലൈ 19 മുതൽ സെപ്റ്റംബർ 16 വരെ നടക്കും. 51 പള്ളിയോടങ്ങൾ ഇക്കുറി വള്ളസദ്യയിൽ പങ്കെടുക്കും. ഇതുവരെ 490 സദ്യകൾ ബുക്കുചെയ്തുകഴിഞ്ഞു. റെസ്ക്യൂ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

പള്ളിയോടകരകളെ സ്വീകരിക്കുന്നതിന് ക്ഷേത്രക്കടവിലെക്കുള്ള  വടക്കേ ഗോപുരവഴിയാണ് ഉപയോഗിക്കുക. പൊതുജനങ്ങൾക്കായി ഭഗവതിക്ഷേത്ര നടവഴി ക്ഷേത്രക്കടവിലേക്ക് പ്രത്യേക വഴി സജ്ജമാക്കിയിട്ടുണ്ട്. നൂറുകണക്കിന് ടാപ്പുകൾ കൈകഴുകുന്നതിനായി മൂന്ന് സ്ഥലത്തായി സജ്ജമാക്കി പൊതുജനങ്ങൾക്ക് വിശ്രമിക്കാൻ ക്ഷേത്രത്തിന് വടക്ക് മുറ്റത്ത് വലിയ പന്തൽ തയാറാക്കിയിട്ടുണ്ട് ആദ്യ ദിവസം 10 സദ്യകൾ നടക്കും.

കീഴ്‌ച്ചേരിമേൽ,തെക്കേമുറി,കോടിയാട്ടുകര,തോട്ടപ്പുഴശ്ശേരി ,മല്ലപ്പുഴശ്ശേരി,പൂവത്തൂർപടിഞ്ഞാറ്,തെക്കേമുറികിഴക്ക്,മേലുകര,ഇടശ്ശേരിമല ചെറുകോൽ എന്നീ പള്ളിയോടങ്ങൾ സദ്യയിൽ പങ്കെടുക്കും. ദേവസ്വം മന്ത്രി കെ.മുരളീധരൻ  19 ന് പകൽ 12 മണിക്ക് സദ്യ ഉദ്‌ഘാടനം ചെയ്യും. കേന്ദ്ര പെട്രോളിയം ടൂറിസം മന്ത്രി  സുരേഷ്ഗോപിയും പങ്കെടുക്കും. എം എൽ എ മാരായ അബിൻ വർക്കി, പഴകുളം മധു, ആന്റോ ആന്റണി എം പി തുടങ്ങിയവർ  ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കും.

വള്ളസദ്യ സമാപിക്കുന്ന സെപ്റ്റംബർ 16 വരെ പള്ളിയോടങ്ങൾക്ക് സുരക്ഷയൊരുക്കി റെസ്‌ക്യു ടീം ഉണ്ടാകും. ഫയർ ഫോഴ്സ് സ്കൂബ ടീം, രണ്ട് ബോട്ടുകൾ എന്നിവ സ്റ്റാർട്ടിങ് പോയിന്റ് മുതൽ ജവാൻ കടവ് വരെ പമ്പാനദിയിൽ പള്ളിയോടങ്ങൾക്ക് സുരക്ഷ ഒരുക്കും.പള്ളിയോടങ്ങളുടെ എണ്ണം കൂടുന്നത് അനുസരിച്ചു ബോട്ടുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകും. പടിഞ്ഞാറ് നിന്നും തുഴഞ്ഞെത്തുന്ന പള്ളിയോടങ്ങൾക്ക് ആഞ്ഞിലിമൂട്ടിൽകടവ് പാലം കടക്കുന്നതിന് ബോട്ട് സഹായം നൽകും.

വള്ളസദ്യക്കും മറ്റു ആവശ്യങ്ങൾക്കും ദൂരസ്ഥലത്തുള്ള പള്ളിയോടങ്ങളെ ക്ഷേത്ര കടവിൽ എത്തിക്കുന്നതിന് പ്രത്യേകം സൗകര്യം ഏർപ്പെടുത്തും. പള്ളിയോടത്തിലെ എല്ലാ തുഴച്ചിൽകാർക്കും 2 മാസത്തേക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ട്.

കെ എസ്ആആർടിസി ബഡ്ജറ്റ് ടൂറിസം സെൽ 500 സർവിസുകളിലായി  പഞ്ചപാണ്ഡവ തീർത്ഥയാത്ര സംഘം ആറന്മുള സദ്യയിൽ പങ്കെടുക്കുമെന്ന് അറിയിച്ചു. പാറശ്ശാല മുതൽ കാസർഗോഡുവരെ 89 ഡിപ്പോകളിൽ നിന്ന് ദിവസേന 8 ബസ്സുകളിലായി 400 ൽ പ്പരം ആളുകൾ സദ്യയിൽ പങ്കെടുക്കാൻ എത്തിച്ചേരും.  20 സദ്യാലയങ്ങളിലായി 16 സദ്യ കോൺട്രാക്ടർമാർ ആണ്സദ്യ ഒരുക്കുന്നത്. ആരോഗ്യവകുപ്പിൻ്റെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് സദ്യാലയങ്ങളും സദ്യയും ഒരുക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിഡ്‌നിയിൽ ജൂത ഉത്സവത്തിനിടെ ഉണ്ടായ വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്ട്രേലിയയിലെ സിഡ്നിയിൽ ബോണ്ടി ബീച്ചിൽ ജൂത ഉത്സവത്തിനിടെയുണ്ടായ ഉണ്ടായ വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു.29 പേർക്ക് പരുക്കേറ്റു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.17ഓടെ തോക്കുധാരികളായ രണ്ട് പേർ വെടിവെയ്പ്പ് നടത്തുകയായിരുന്നു.അക്രമികളിലൊരാളെ...

ഓഫർ വിൽപന : നാദാപുരത്ത് കടയുടെ ഗ്ലാസ് തകര്‍ന്ന് അപകടം, നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് : വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും കടയുടെ ഗ്ലാസ് തകർന്ന് വീണ് അപകടം. നിരവധി പേർക്ക് പരിക്കേറ്റു . ഏതെടുത്താലും 99 രൂപ എന്ന ഓഫര്‍ നൽകിയ നാദാപുരത്ത്...
- Advertisment -

Most Popular

- Advertisement -