Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsലോകകപ്പ് ഫുട്ബോൾ...

ലോകകപ്പ് ഫുട്ബോൾ ഫൈനൽ : പവർ കട്ട് ഒഴിവാക്കാൻ അധിക വൈദ്യുതി വാങ്ങും: മന്ത്രി സണ്ണി ജോസഫ് 

തിരുവനന്തപുരം:ലോകകപ്പ് ഫുട്ബോൾ ഫൈനൽ നടക്കുന്ന സമയത്ത് പവർകട്ട് ഒഴിവാക്കാൻ തീരുമാനമെടുത്തിട്ടുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്. ഇതിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അധിക വൈദ്യുതി വാങ്ങുമെന്ന് സണ്ണി ജോസഫ് കോട്ടയത്ത് പറഞ്ഞു.  വൈദ്യുതി ഉപഭോഗത്തിൽ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്.

ദീർഘകാല അടിസ്ഥാനത്തിൽ മാത്രമേ പ്രശ്നം പരിഹരിക്കാൻ കഴിയൂ. ആര്യാടൻ മുഹമ്മദ് ഉണ്ടാക്കിയ കരാർ റദ്ദാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ജനങ്ങൾ വൈദ്യുതി ഉപഭോഗം കുറച്ച് സഹകരിക്കണം. യുഡിഎഫ് കാലത്ത് മാത്രമാണ് പവർകട്ട് ഉണ്ടാകുന്നത് എന്നത് രാഷ്ട്രീയ ആരോപണം. ഏപ്രിൽ മാസത്തിൽ അടക്കം പവർകട്ട് ഉണ്ടായെന്നും മന്ത്രി വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മള്ളിയൂർ വിനായക ചതുർഥി സെപ്റ്റബർ 8-ന് കൊടിയേറും

കോട്ടയം: മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർഥി ഉത്സവത്തിന് സെപ്റ്റബർ 8-ന് കൊടിയേറും. എട്ടു ദിവസത്തെ ഉത്സവം മള്ളിയൂർ തീർഥാടന കാലം എന്ന നിലയിലാണ് ആഘോഷിക്കുന്നത്. സെപ്റ്റംബർ 15-ന് ആറാട്ടോടെ സമാപിക്കും. 14-നാണ്...

വിദ്യാഭ്യാസത്തിലൂടെ നന്മയുടെ മനുഷത്വം വീണ്ടെടുക്കുക : ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ

തിരുവല്ല: വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം നന്മയുള്ള മനുഷത്വം വീണ്ടെടുക്കുക എന്നതാണെന്ന്  ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലിത്താ പറഞ്ഞു. വൈ.എം.സി.എ തിരുവല്ല  സബ് റീജൺ ആവിഷ്ക്കരിച്ച വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായ വിദ്യാവെളിച്ചം പദ്ധതി ഉദ്ഘാടനം എംജിഎം...
- Advertisment -

Most Popular

- Advertisement -