Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചിയിൽ ബാലവേലയ്ക്ക്...

കൊച്ചിയിൽ ബാലവേലയ്ക്ക് എത്തിച്ച 9 കുട്ടികളെ രക്ഷപ്പെടുത്തി : 2 പേർ അറസ്റ്റിൽ

കൊച്ചി : ബാലവേലക്കായി ബിഹാറിൽ നിന്ന് എത്തിച്ച ഒൻപത് കുട്ടികളെ ആർപിഎഫ് രക്ഷപ്പെടുത്തി. കുട്ടികളെ കൊണ്ടുവന്ന ബീഹാർ സ്വദേശിയായ ഡബ്ലുനാഥ്, സുനിൽ മോണ്ടൽ എന്നിവവരെ പൊലീസ് അറസ്റ്റ് ചെയ്തു.കുട്ടികളെ പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിലേക്ക് ജോലിക്ക് എത്തിച്ചതായിരുന്നു.

. പതിവ് പരിശോധനയ്ക്കിടയിലാണ് പാറ്റ്‌ന-എറണാകുളം എക്സ്പ്രസ്സിൽ എത്തിയ കുട്ടികളെ ആർപിഎഫ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.മണിക്കൂറിൽ 50 രൂപ കൂലി വാഗ്ദാനം ചെയ്താണ് കുട്ടികളെ എത്തിച്ചത്. 14 വയസ്സുള്ള എട്ടു കുട്ടികളെയും 17 വയസ്സുള്ള ഒരു കുട്ടിയേയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി .കുട്ടികളുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും നിയമപരമായ നടപടികൾ പൂർത്തിയാക്കി കുട്ടികളെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കുമെന്നും റെയിൽവേ പോലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആര്‍ടിസിയില്‍ കുറഞ്ഞ വിലയ്ക്ക് കുപ്പിവെള്ളം ലഭ്യമാക്കും: മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കുറഞ്ഞ വിലയ്ക്ക് കെഎസ്ആര്‍ടിസിയില്‍ കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. മാര്‍ക്കറ്റില്‍ കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ വിലക്കായിരിക്കും വെള്ളം നല്‍കുക. വെള്ളം വില്‍ക്കുമ്പോള്‍ രണ്ട് രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ...

ഗസ്റ്റ് അധ്യാപക നിയമനം

പത്തനംതിട്ട : വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ട്രേഡ്സ്മാന്‍ വര്‍ക്‌ഷോപ്പ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ബയോഡേറ്റ, മാര്‍ക്ക് ലിസ്റ്റ്,...
- Advertisment -

Most Popular

- Advertisement -