Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryനെല്ലിൻ്റെ താങ്ങുവില...

നെല്ലിൻ്റെ താങ്ങുവില 40 രൂപയാക്കി ഉയർത്തണം : ഗ്രെയ്റ്റർ കുട്ടനാട് കർഷക കൺവൻഷൻ

ചങ്ങനാശേരി : കർഷകർക്ക് അർഹമായ നെല്ലിൻ്റെ വില ക്വിറ്റലിന് 4000 രൂപയായി ഉയർത്തി കർഷകരെ രക്ഷിക്കണമെന്നും പ്രകടനപത്രിയിൽ പ്രഖ്യാപിച്ചിരുന്ന നെല്ലിന്റെ വിലയുടെ കാര്യത്തിൽ സർക്കാർ മൗനം വെടിയണമെന്നും ഗ്രേറ്റർ കുട്ടനാട് ഡെവലപ്മെന്റ് കമ്മ്യൂണിറ്റി സംഘടിപ്പിച്ച കർഷക കൺവൻഷൻ കൂട്ടായ്മ്മ ആവശ്യപ്പെട്ടു.

ഗ്രേറ്റർ കുട്ടനാട് ഡെവലപ്മെന്റ്കമ്മ്യൂണിറ്റിയും ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശ്ശേരി കർഷക കൂട്ടായ്മ്മയും അ സംയുക്തമായി സംഘടിപ്പിച്ച കർഷക കൂട്ടായ്മ്മയിൽ കർഷക കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി കെ പി മാത്യു കടന്തോട് അധ്യക്ഷതവഹിച്ചു. എം എസ് സ്വാമി നാഥൻ കമ്മീഷൻ റിപ്പോർട്ട്‌ പ്രകാരം കൃഷി ചിലവുകൾ കർഷകൻ മുടക്കുമ്പോൾ അതിന് അനുപാതിക താങ്ങുവില ലഭ്യമാക്കാൻ അധികാരികൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കർഷക കൂട്ടായ്മ കൺവൻഷൻ ചെയർമാൻ ടോം ജോസഫ് ചമ്പക്കുളം ഉദ്ഘാടനം ചെയ്തു. നെല്ലുവിലയിൽ വർദ്ധനവ് ഉണ്ടാകുന്നതിനൊപ്പം തന്നെ കുട്ടനാട്ടിൽ ഇപ്പോൾ നടക്കുന്ന രണ്ടാം കൃഷിക്ക് ആവശ്യമായ കക്ക ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

60 വയസ്സ് തികഞ്ഞവർക്ക് 2021-ൽ ആരംഭിച്ച കർഷക പെൻഷൻ പദ്ധതിയിൽ അപേക്ഷ നൽകിയ എല്ലാ കർഷകർക്കും കർഷക പെൻഷൻ ഉടൻ അനുവദിക്കണമെന്നും, രാസവളങ്ങളുടെ നിരന്തരമായ വില വർദ്ധനവ് കർഷകർക്ക് ഭാരിച്ച ബാദ്ധ്യത ഉണ്ടാക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറു ഭാഗത്ത് കൂടി കടന്നു പോകുന്ന ബൈപ്പാസ് നിർദിഷ്ട പാതയിൽ സൗകര്യപ്രദമായ നിലയിൽ മാർക്കറ്റിൽ നിന്നും വാഹനങ്ങൾ തിരിഞ്ഞു പോകത്തക്ക വിധത്തിൽ വെട്ടിതുരുത്ത് റോഡിൽ എത്തി പൂർത്തീകരിക്കാൻ എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സൈബി അക്കര നടത്തി മുഖ്യപ്രഭാഷണം നടത്തി. ഔസേപ്പച്ചൻ ചെറുകാട് ,കെ എസ് ആന്റണി കരിമറ്റം,അലക്സാണ്ടർ പുത്തൻപുര , കെ.ജെ ജെയിംസ് കൊച്ചു കുന്നേൽ, സാബു കോയിപ്പള്ളി ബിജോയ് പ്ലാത്താനം, ബിജു പാണ്ടി ശേരി, ജോസുകുട്ടി കുട്ടംമ്പേരൂർ, ജോഷി കൊല്ലാ പുരം, ജേക്കബ് ജെ പെരുമ്പ്ര, എന്നീവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസിയുടെ 143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു

തിരുവനന്തപുരം : കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസിയുടെ വിവിധ ശ്രേണികളിലുള്ള 143 പുതിയ ബസ്സുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഭാഗമായുള്ള സംവിധാനങ്ങളുടെ ഉദ്ഘടനവും തിരുവനന്തപുരം ആനയറ...

Kerala Lottery Results : 25-08-2024 Akshaya AK-666

1st Prize Rs.7,000,000/- AX 490210 (NEYYATTINKARA) Consolation Prize Rs.8,000/- AN 490210 AO 490210 AP 490210 AR 490210 AS 490210 AT 490210 AU 490210 AV 490210 AW 490210...
- Advertisment -

Most Popular

- Advertisement -