Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsഎം സി...

എം സി റോഡിൽ വെള്ളം: യാത്ര തടസം രൂക്ഷം

തിരുവല്ല: കിഴക്കൻ വെള്ളത്തിന്റെ വരവിൽ മണിമലയും പമ്പനദിയും കര കവിഞ്ഞതോടെ എം സി റോഡിലും വെള്ളം കയറി. ഇതോടെ റോഡിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. എം സി റോഡിലെ  തിരുമൂലപുരത്തിനും കുറ്റൂരിനും ഇടയ്ക്കുള്ള ഭാഗത്താണ് വെള്ളം കയറിയത്. ഇതോടെ നിരവധി വാഹനങ്ങൾക്ക് യാത്ര തടസം നേരിട്ടു. ഇരുചക്ര വാഹനത്തിന് കടന്നു പോകുവാൻ ബുദ്ധിമുട്ടാണ്. വലിയ വാഹനങ്ങൾ മാത്രമാണ് ഇപ്പോൾ കടന്നു പോകുന്നത്.

നിരവധി വാഹനങ്ങൾ റോഡിലെ വെളളക്കെട്ടിൽ കുടുങ്ങി.വെളളക്കെട്ടിന്റെ ഇരുവശങ്ങളിലെ റോഡിലും കിലോമീറ്ററോളം വാഹനത്തിന്റെ നീണ്ട നിരയാണ്. ഇതു വഴി കടന്ന് പോകുന്നതിനും താമസം നേരിടുന്നുണ്ട്. 

ഇന്നലെ രാത്രിയിലും ഇന്നു രാവിലെയും മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും കിഴക്കൻ വെള്ളത്തിൻ്റെ വരവ് കുറഞ്ഞിട്ടില്ലാത്തതിനാൽ എം.സി റോഡിലും അനുബന്ധ പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്.

വാഹന ഗതാഗതം തടസപ്പെട്ടതാണ് ജനത്തെ വലയ്ക്കുന്ന പ്രധാന പ്രശ്നം. എംസി റോഡിലും തിരുവല്ല – അമ്പലപ്പുഴ റോഡിലും വെള്ളം ഇപ്പോഴും ഉയർന്ന നിലയിലാണ്.തിരുവല്ല – അമ്പലപ്പുഴ റോഡ് കുട്ടനാടൻ മേഖലയിലൂടെയാണ് കടന്നുപോകുന്നത്. മഴക്കാലത്ത് പമ്പ, മണിമല നദികളിലെ ജലനിരപ്പ് ഉയരുമ്പോൾ വെള്ളക്കെട്ടുണ്ടാകാൻ സാധ്യത വളരെ കൂടുതലുള്ള പ്രദേശമാണ്.

എംസി റോഡിൽ തിരുവല്ലയ്ക്കു സമീപമുള്ള  താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി.തകഴി, എടത്വ, നീരേറ്റുപുറം, നെടുമ്പ്രം മേഖലകളിൽ  റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ് 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്രമേൽ ദേവി വിലാസം എൻ എസ് എസ് കരയോഗം മുതിർന്ന അംഗങ്ങളെ ആദരിച്ചു

തിരുവല്ല:  ഉത്രമേൽ ദേവി വിലാസം 2265- നമ്പർ എൻ എസ് എസ് കരയോഗം വിശേഷാൽ പൊതുയോഗവും  മുതിർന്ന കരയോഗങ്ങളെ  ആദരിക്കലും നടത്തി.  ഗോപിനാഥൻ നായർ കൊട്ടാരപ്പാട്ട്, രവീന്ദ്രൻ നായർ മംഗലശ്ശേരിൽ, പരമേശ്വര കുറുപ്പ്...

കരുവാറ്റയിലെ രണ്ട് സ്കൂളുകൾക്ക് നാളെ  അവധി

ആലപ്പുഴ: കരുവാറ്റയിലെ രണ്ട് സ്കൂളുകൾക്ക് തിങ്കളാഴ്ച്ച  അവധി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെത്തുടർന്ന്  കാർത്തികപ്പള്ളി താലൂക്കിലെ കരുവാറ്റ വില്ലേജിലെ താഴ്ന്ന പ്രദേശങ്ങളിൽ വെളളക്കെട്ടുകൾ രൂപപ്പെട്ട സാഹചര്യത്തിൽ നാളെ ( 2)  കരുവാറ്റ വില്ലേജിലെ...
- Advertisment -

Most Popular

- Advertisement -