Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകമന്ററി പറയാം,...

കമന്ററി പറയാം, സ്വർണ്ണനാണയങ്ങൾ നേടാം; നെഹ്റുട്രോഫി കമന്ററി മത്സരം ആഗസ്റ്റ് 09 ന്

ആലപ്പുഴ: 72ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കമന്ററി മത്സരം ആഗസ്റ്റ് ഒമ്പതിന് രാവിലെ 9 .30 ന് ആലപ്പുഴ സിവിൽ സ്റ്റേഷനിലെ ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ നടക്കും. നേരത്തേ നിശ്ചയിച്ചിരുന്ന മത്സരം മാറ്റിവെച്ചിരുന്നു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ മത്സരം ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടറും എൻ ടി ബി ആർ സൊസൈറ്റി ചെയർമാനുമായ ഷാജി വി നായർ അധ്യക്ഷനാകും. മുൻ എംഎൽഎ സി കെ സദാശിവൻ മുഖ്യ പ്രഭാഷണം നടത്തും. മുൻ എം.എൽ.എ എ.എ.ഷുക്കൂർ മുഖ്യതിഥിയാവും.

72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിന് ‘വേഴു’ എന്ന പേര് നിർദ്ദേശിച്ച ആലപ്പുഴ, തിരുവമ്പാടി നടുവിലെപ്പറമ്പ് എ.ആർ. ശുഐബിന് ചടങ്ങിൽ മുല്ലയ്ക്കൽ നൂർ ഗോൾഡ് ആന്റ് ഡയമണ്ട്സ് നൽകുന്ന സ്വർണനാണയം ഡെപ്യൂട്ടി സ്പീക്കർ സമ്മാനിക്കും.
ഹൈസ്‌കൂൾ-ഹയർസെക്കൻഡറി ഒറ്റ വിഭാഗമായും  കോളേജ്, പൊതുവിഭാഗം(പ്രായപരിധിയില്ലാതെ) ഒറ്റ വിഭാഗമായും രണ്ട്  വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്.

അഞ്ചു മിനിറ്റ് ആണ് സമയപരിധി. 2025 നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഫൈനലിനെ ആസ്പദമാക്കിയുള്ള കമന്ററിയാണ് അവതരിപ്പിക്കേണ്ടത്.
മലയാള പ്രയോഗങ്ങൾ മാത്രം ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. വാചകഘടന, പദശുദ്ധി, ഉച്ചാരണ മികവ്, ശബ്ദമികവ് എന്നിവ വിജയിയെ നിശ്ചയിക്കുന്നതിന് മാനദണ്ഡമാകും.

ഓരോ വിഭാഗത്തിലും ഒന്നും രണ്ടും  സ്ഥാനം നേടുന്നവർക്ക് ആലപ്പുഴ കൈചൂണ്ടി ജങ്ഷനിലെ അലീന ജ്വല്ലറി നൽകുന്ന സ്വർണനാണയം സമ്മാനമായി നൽകും. താല്പര്യമുള്ളവർ ഒമ്പതിന് ഞായറാഴ്ച്ച രാവിലെ ഒമ്പതിന് രജിസ്‌ട്രേഷന് ജില്ലാ പഞ്ചായത്ത് ഹാളിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾ ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ 0477-2251349 എന്ന നമ്പറിൽ ലഭിക്കും. ഈ നമ്പറിൽ വിളിച്ച് മത്സരത്തിന് രജിസ്റ്റർ ചെയ്യാവുന്നതുമാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 20-10-2025 Bhagyathara BT-25

1st Prize : ₹1,00,00,000/- BF 176282 (PALAKKAD) Consolation Prize ₹5,000/- BA 176282 BB 176282 BC 176282 BD 176282 BE 176282 BG 176282 BH 176282 BJ 176282 BK...

ശബരിമല സ്വർണാപഹരണ കേസ്: ഉയർന്ന ഉദ്യോഗസ്ഥരെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും

ശബരിമല : ശബരിമല സ്വർണാപഹരണ കേസിൽ ദേവസ്വം മുൻ സെക്രട്ടറിയേയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരെയും പ്രത്യേക അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. ചിലരെ അറസ്റ്റ് ചെയ്യാനും സാധ്യത. ദേവസ്വം ബോർഡ് മുൻ...
- Advertisment -

Most Popular

- Advertisement -