Friday, August 7, 2026
No menu items!

subscribe-youtube-channel

HomeNewsപ്രളയദുരിതബാധിതർക്ക് സഹായവുമായി...

പ്രളയദുരിതബാധിതർക്ക് സഹായവുമായി മലങ്കര ഓർത്തഡോക്സ് സഭ

തിരുവല്ല: പ്രളയദുരിതം അനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നിരണം ഭദ്രാസനം. നിരണം ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെയും സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെയും ( എസ്.ജെ.ഒ.എഫ് ) നേതൃത്വത്തിൽ സമാഹരിച്ച തുണിത്തരങ്ങൾ, നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെയുള്ളവ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യുന്നതിനായി തിരുവല്ല തഹസിൽദാർ ജോബിൻ കെ. ജോർജിന് കൈമാറി.

നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലാണ് അവശ്യസാധനങ്ങൾ കൈമാറിയത്. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മത്തായി ടി. വർഗീസ്, സജി മാമ്പ്രക്കുഴി , നിരണം ഭദ്രാസന യുവജനപ്രസ്ഥാനം സെക്രട്ടറി റിനോജ് ജോർജ്, ജോയിന്റ് സെക്രട്ടറി ജോജി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എം സി റോഡിൽ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചു : ആളപായമില്ല

കോട്ടയം: എം.സി റോഡിൽ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചു. ആളപായമില്ല. അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. എംസി റോഡിൽ ഏറ്റുമാനൂർ പട്ടിത്താനം റൗണ്ടാനാ ബൈപ്പാസ് ജംഗ്ഷനിലാണ് രാവിലെ 8.30മണിയോടെ വാഹനങ്ങൾ കൂട്ടിയിടിച്ചത്. എറണാകുളം ഭാഗത്ത്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേര്‍ത്തല-മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 35 (വല്ലേ ഗേറ്റ്) മേയ് 25ന് വൈകിട്ട്ആറ് മണി മുതല്‍ 26ന് രാവിലെ ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍...
- Advertisment -

Most Popular

- Advertisement -