Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsമലയാളത്തിലെ ആദ്യ...

മലയാളത്തിലെ ആദ്യ AI സിനിമ ‘വാഗ്ദത്തഭൂമി’യുടെ പോസ്റ്റർ പ്രകാശനം

തിരുവല്ല: മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയ സാങ്കേതിക അധ്യായം കുറിക്കുന്ന ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സിനിമയായ വാഗ്ദത്തഭൂമിയുടെ പോസ്റ്റർ പ്രകാശനം  മുഖ്യമന്ത്രി വിഡി സതീശൻ തിരുവനന്തപുരത്ത് നിർവഹിച്ചു. ചടങ്ങിൽ ചിത്രത്തിന്റെ പ്രൊഡ്യൂസർ ഷാജു വാലപ്പൻ സന്നിഹിതനായി.

പരമ്പരാഗത ചലച്ചിത്രഭാഷയും നവീന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച് മനുഷ്യബന്ധങ്ങളും സാമൂഹിക യാഥാർത്ഥ്യങ്ങളും അവതരിപ്പിക്കുന്ന ചിത്രമാണിത്. കേരളത്തിലെ മലയോര ജീവിത പശ്ചാത്തലത്തിൽ ഭൂമിയോടും ഓർമ്മകളോടും വേരുകളോടുമുള്ള മനുഷ്യന്റെ ആത്മബന്ധമാണ് വാഗ്ദത്തഭൂമിയുടെ പ്രധാന പ്രമേയം.

പുതിയ തലമുറയുടെ വിദേശ കുടിയേറ്റവും, പൂർവികരുടെ ഓർമ്മകൾ നിറഞ്ഞ ജന്മനാടുമായുള്ള ബന്ധവും, പ്രകൃതിയോടുള്ള മനുഷ്യന്റെ ഉത്തരവാദിത്വവും ചിത്രം ചർച്ച ചെയ്യുന്നു. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കഥാപാത്രങ്ങൾ, ദൃശ്യാവിഷ്കാരം, സിനിമാറ്റിക് അന്തരീക്ഷം എന്നിവ രൂപപ്പെടുത്തുന്ന ഈ ചിത്രം മലയാള സിനിമയിൽ പുതിയ സൃഷ്ടിപരമായ സാധ്യതകളിലേക്കുള്ള ചുവടുവയ്പ്പായി മാറുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥരുടെ ‘ഗാനാഞ്ജലി’

ശബരിമല : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തര്‍ക്ക് ആത്മീയ നിര്‍വൃതി നല്‍കിക്കൊണ്ട്, ശബരിമല ഡ്യൂട്ടിയിലുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ച 'ഗാനാഞ്ജലി' ശ്രദ്ധേയമായി. തീര്‍ത്ഥാടകരുടെ മനസ്സില്‍ എന്നും ഇടംപിടിച്ച ഒരുപിടി ഭക്തിഗാനങ്ങള്‍...

സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോർത്തിയെന്ന പരാതി : നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി 

കൊച്ചി : സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോർത്തിയെന്ന ഹ‍ർജി ഹൈക്കോടതി തള്ളി.മുഖ്യമന്ത്രിയുടെ പേരിൽ സന്ദേശമയച്ചതിൽ തെറ്റില്ലെന്നും വ്യക്തിവിവരങ്ങൾ ചോർന്നെന്ന വാദത്തിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ രാഷ്ട്രീയ...
- Advertisment -

Most Popular

- Advertisement -