Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsമത്സ്യത്തൊഴിലാളികൾ കടലിൽ...

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം

തിരുവനന്തപുരം : കേരളം – കർണാടകം – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മുതൽ പതിമൂന്നാം തീയതി വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരുംദിവസങ്ങളിൽ കേരളം – കർണാടകം – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുള്ളത്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ വൈകുന്നേരം 05.30 വരെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ തീരങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.  കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിനോദസഞ്ചാരകേന്ദ്രങ്ങളിൽ വിലക്ക്

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാലയാത്രയും ഓഗസ്റ്റ് ഒൻപതു വരെ നിരോധിച്ച് ജില്ലാ...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ അൽപ്പശി ഉത്സവത്തിന്  കൊടിയേറി

തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ 2025 അൽപ്പശി ഉത്സവത്തിനു കൊടിയേറി. ഇന്ന്  രാവിലെ 8.45 നും 9.45നും ഇടയ്ക്കുളള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ധ്വജാരോഹണം നടത്തിയതോടെ  ഈ വർഷത്തെ അൽപശി ഉൽസവത്തിന് തുടക്കമായി....
- Advertisment -

Most Popular

- Advertisement -