Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiകേരളം ബിൽ...

കേരളം ബിൽ ലോക്സഭ പാസാക്കി

ന്യൂഡൽഹി : സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയിലാണ് ബിൽ ലോക്സഭ പാസാക്കിയത്. രാജ്യസഭകൂടി പാസാക്കിയാൽ ബിൽ നിയമമാകും. സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതു മാറ്റി ‘കേരളം’ എന്നാക്കുന്നതാണ് ബിൽ.

കഴിഞ്ഞദിവസം സഭയിൽ അവതരിപ്പിച്ച ബിൽ അന്നുതന്നെ പാസാക്കാൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും പ്രതിപക്ഷ ബഹളം മൂലം സാധ്യമായിരുന്നില്ല. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായാണ് ബിൽ അവതരിപ്പിച്ചത് .ഇരുസഭകളും ബിൽ പാസാക്കിയശേഷം വീണ്ടും രാഷ്ട്രപതിയുടെ അന്തിമാനുമതിക്കായി അയയ്ക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആദായ നികുതിയിൽ വൻ ഇളവ് : 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതിയില്ല

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇളവ് അനുവദിച്ച് ആദായ നികുതി പരിധി ഉയർത്തി.വാർഷിക വരുമാനം 12 ലക്ഷം വരെയുള്ളവർക്ക് ആദായനികുതിയില്ല.നിലവിൽ ഏഴ് ലക്ഷമാണ് ആദായ...

പശ്ചിമബം​ഗാളിലെ വനിതാ ഡോക്ടറുടെ കൊലപാതകം : രാജ്യവ്യാപകമായി പ്രതിഷേധവുമായി ഐഎംഎ

ന്യൂഡൽഹി : കൊൽക്കത്തയിലെ ജൂനിയർ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. 24 മണിക്കൂർ സമരത്തിനാണ് ഐഎംഎ ആഹ്വാനം ചെയ്തിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച്‌...
- Advertisment -

Most Popular

- Advertisement -