Tuesday, August 11, 2026
No menu items!

subscribe-youtube-channel

HomeNewsവെളിച്ചെണ്ണ വില...

വെളിച്ചെണ്ണ വില വീണ്ടും കുതിച്ചു ഉയരുന്നു : തേങ്ങവില കൂടിയതാണ് കാരണമെന്ന് വ്യാപാരികൾ

പത്തനംതിട്ട: ഒരിടവേളയ്ക്ക് ശേഷം വെളിച്ചെണ്ണ വില വീണ്ടും കുതിച്ചു ഉയരുന്നു. ശനിയാഴ്ച 260-278 രൂപ വരെയായിരുന്ന വില തിങ്കളാഴ്ച 300 കടന്നു. മൊത്തവില കിലോയ്ക്ക് 293 രൂപയാണെങ്കിലും കടകളിൽ ചില്ലറ വിൽപ്പന 10 രൂപ വരെ കൂട്ടിയാണ് നൽകുന്നത്. തേങ്ങവില കൂടിയതാണ് കാരണമെന്ന് വ്യാപാരികൾ പറയുന്നു. തൊണ്ടു നീക്കിയ തേങ്ങയ്ക്ക് കിലോയ്ക്ക് 45 രൂപയിൽ നിന്ന് 75 രൂപയായി. കൊപ്രവില 160 പിന്നിട്ട് മുന്നോട്ടാണ്.

പ്രമുഖ വെളിച്ചെണ്ണ വിപണന കേന്ദ്രമായ തമിഴ്നാട്ടിലെ കാങ്കയത്ത് പോയവാരം വില കൂട്ടാൻ മില്ലുകൾ സംഘടിതമായി ശ്രമം തുടങ്ങിയിരുന്നു. ചരക്ക് പിടിച്ചുവെച്ചാണ് വില കൂട്ടാൻ ശ്രമിച്ചത്. എന്നാൽ ഏജൻസികൾ വിട്ടുനിന്നതോടെ മില്ലുകൾ വില താഴ്ത്തി താത്കാലികമായി പിൻമാറി. പിന്നീട് ആഴ്ചയുടെ അവസാനം വില കൂട്ടി. തേങ്ങയ്ക്കും കൊപ്രയ്ക്കും കാര്യമായ ക്ഷാമമില്ലെന്നാണ് ഒരുവിഭാഗം വ്യാപാരികൾ പറയുന്നു.

പാമോയിലിന് കാര്യമായി വില കൂടാത്ത സാഹചര്യത്തിൽ വിലക്കയറ്റം വെളിച്ചെണ്ണ വിപണിയിൽ തിരിച്ചടിക്ക് ഇടയാക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. ജൂലൈയിൽ കൊപ്രവില കുറഞ്ഞപ്പോൾ, പൊതുമേഖലാ സ്ഥാപനമായ കേരഫെഡ് വെളിച്ചെണ്ണവില കുറച്ചിരുന്നു. ലിറ്ററിന് 332 രൂപയിൽനിന്ന് 299 ആയും അരലിറ്ററിന്റേതിന് 167-ൽനിന്ന് 150 ആയും താഴ്ത്തിയിരുന്നു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സി​നി​ട​യി​ൽ ത​ട​ഞ്ഞു​ നി​ർ​ത്തി ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ചാൽ അഞ്ചു​വ​ർ​ഷം വ​രെ ത​ട​വും പി​ഴ​യും

തിരുവനന്തപുരം : കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സി​നി​ട​യി​ൽ ത​ട​ഞ്ഞു​ നി​ർ​ത്തി ജീവ​ന​ക്കാ​രെ ആ​ക്ര​മി​ച്ചാൽ ഇ​നി യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ഒ​ത്തു​തീർപ്പി​ല്ല. അ​ഞ്ചു​വ​ർ​ഷം വ​രെ ത​ട​വും പി​ഴ​യും കി​ട്ടാ​വു​ന്ന ഗു​രു​ത​ര​മാ​യ കു​റ്റ​ കൃത്യ​ങ്ങ​ളി​ൽ പെ​ടു​ന്ന​താ​ണെ​ന്ന് കെ​എ​സ്ആ​ർ​ടി​സി. അ​ക്ര​മി​ക​ൾ​ക്കെ​തി​രേ...

കോഴിക്കോട് ഓടുന്ന കാറിന് തീപിടിച്ചു ഒരാൾ മരിച്ചു

കോഴിക്കോട് : കോഴിക്കോട് കോന്നാട് ബീച്ചിൽ ഓടുന്ന കാറിന് തീപിടിച്ചു ഡ്രൈവർ വെന്തുമരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. ഓടിക്കൊണ്ടിരിക്കുമ്പോൾ കാർ കത്തുകയായിരുന്നു. തീപിടിച്ച കാർ നിർത്തിയപ്പോൾ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചു....
- Advertisment -

Most Popular

- Advertisement -